ഇസ്‌ലാമോഫോബിയ പരത്തുന്നുവെന്ന് ആക്ഷേപം:  ഇന്ത്യൻ വംശജന് ശക്തമായ മുന്നറിയിപ്പുമായി യുഎഇ രാജകുടുംബാംഗം
ന്യൂഡൽഹി: ഡല്‍ഹിയിലെ മർകസ് നിസാമുദ്ദീനിൽ തബ് ലീഗ് ജമാഅത്ത് നടത്തിയ സമ്മേളനവുമായി ബന്ധപ്പെടുത്തി മുസ്‌ലിം വിഭാഗത്തെ ഒന്നാകെ ആക്രമിക്കുകയും സോഷ്യല്‍ മീഡിയ വഴി ഇസ്‌ലാമോഫോബിയ പരത്തുകയും ചെയ്ത ഇന്ത്യൻ വംശജന് ശക്തമായ മുന്നറിയിപ്പുമായി യുഎഇ രാജകുടുംബാംഗം.

രാജകുമാരിയായ ഹെന്ത് അല്‍ ഖാസിമിയാണ് ഇന്ത്യന്‍ വംശജനായ സൗരഭ് ഉപാധ്യായ് എന്ന വ്യക്തി പങ്കുവച്ച ചില ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടി ഇസ്‌ലാമോഫോബിയക്കെതിരെ രംഗത്തെത്തിയത്.

തബ്‌ലീഗ് വിഷയത്തിന് പുറമെ വൈറസ് പരത്തുന്നതിനായി മുസ്‌ലിംകള്‍ ഭക്ഷണത്തില്‍ തുപ്പുന്നുണ്ടെന്ന അഭ്യൂഹവും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. ഈ ട്വീറ്റുകളുടെയെല്ലാം സ്ക്രീന്‍ഷോട്ടും പങ്കു വച്ചു കൊണ്ടാണ് യുഎഇ ഭരണകുടുംബാംഗത്തിന്റെ കടുത്ത മുന്നറിയിപ്പ്. ഇസ്‌ലാമോഫോബിയയും വംശീയ വിദ്വേഷവും വെച്ചു പുലര്‍ത്തുന്നവര്‍ക്ക് വലിയ പിഴയൊടുക്കേണ്ടിയും ചിലപ്പോള്‍ രാജ്യം തന്നെ വിട്ടു പോകേണ്ടിയും വന്നേക്കാമെന്നായിരുന്നു ഖാസിമി ട്വിറ്ററില്‍ കുറിച്ചത്.

ഇന്ത്യക്കാരുമായി യുഎഇ ഭരിക്കുന്ന കുടുംബം നല്ല സൗഹൃദത്തിലാണെന്ന ഓർമ്മിപ്പിച്ച രാജകുമാരി എന്നാല്‍ പ്രവാസികളുടെ ഇത്തരം മര്യാദയില്ലാത്ത പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും തുറന്നടിച്ചു. ഇവിടെ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ശമ്ബളം നല്‍കുന്നുണ്ട്. ആരും സൗജന്യമായല്ല ജോലി ചെയ്യുന്നത്.. നിങ്ങള്‍ക്ക് ആഹാരം നല്‍കുന്ന ഈ രാജ്യത്തെ തന്നെയാണ് നിങ്ങള്‍ പരിഹസിക്കുന്നത്.. ഇത്തരം അപഹാസ്യങ്ങള്‍ക്കെതിരെ കണ്ണടയ്ക്കാനാകില്ലെന്നും മറ്റൊരു ട്വീറ്റില്‍ രാജകുമാരി വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter