നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടമായി: പെഹ്‌ലുഖാന്റെ കുടുംബം

നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടമായെന്ന് ബീഫിന്റെ പേരില്‍ സംഘപരിവാരുകാറുടെ ക്രൂരമര്‍ദ്ദനത്താല്‍ കൊല്ലപ്പെട്ട പെഹ്‌ലുഖാന്റെ കുടുംബം. പെഹ്‌ലുഖാന്‍ കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട രാജസ്ഥാനിലെ അല്‍വാര്‍ കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി നീതി പുലരുമെന്ന പ്രതീക്ഷയില്‍ കാത്തിരിപ്പായിരുന്നു, ഉപ്പയെ മര്‍ദ്ദിച്ചുകൊല്ലുന്നത് വീഡിയോ ദൃശ്യങ്ങളിലൂടെ ഏവരും കണ്ടതാണ്. എന്നിട്ടും കോടതി പറയുന്നത് തെളിവില്ലെന്നാണ,് ഞങ്ങളുടെ പ്രതീക്ഷകളെല്ലാം തകര്‍ന്നു പെഹ്‌ലുഖാന്റെ മകന്‍ ഇര്‍ഷാദ് പറഞ്ഞു.
പെഹ്‌ലുഖാനെ കൊലപ്പെടുത്തിയവരെ വെറുതെ വിടുമ്പോള്‍ അതെ സമയം പശുമോഷ്ടാക്കളെന്ന പേരില്‍ സംസ്ഥാന പോലീസ് എടുത്ത കേസില്‍ വിചാരണ നേരിടുകയാണ് ഈ കുടുംബം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter