റമദാനില്‍ രാജ്യത്ത് വധശിക്ഷ നടപ്പിലാക്കില്ല: ഈജിപ്ത്
- Web desk
- Jun 21, 2017 - 14:28
- Updated: Jun 21, 2017 - 14:28
വിശുദ്ധ റമദാന്‍ മാസത്തില്‍ വധശിക്ഷ നടപ്പില്‍ വരുത്തുകയില്ലെന്ന് ഈജിപ്ത് അധികൃതര്‍. ഈജിപ്ത് ജയില്‍ അന്വേഷണ മേധാവി ജനറല്‍ മുഹമ്മദ് അലി ഹുസൈനാണ് വിശുദ്ധ റമദാന്‍ മാസത്തില്‍ രാജ്യത്ത് വധശിക്ഷ നടപ്പിലാക്കുകയില്ലെന്ന് ഔദ്യോഗികമായി അറിയിച്ചത്.
എല്ലാ വധശിക്ഷയും പ്രസിഡണ്ടിന്റെ സ്ഥിതീകരണത്തോട് കൂടെയേ നടപ്പിലാക്കുകയുള്ളൂ എന്നും ഹുസൈന്‍ പറഞ്ഞു.എന്നാല്‍ ഈജിപ്ത് നിയമങ്ങള്‍ റമദാനില്‍ വധശിക്ഷ നടപ്പിലാക്കുന്നതിന് എതിരല്ലെന്ന്് മനുഷ്യാവകാശ അഡ്വക്കറ്റ് ഇസ്സത്ത് ഗാനിം വ്യക്തമാക്കി.
കഫ്ര അല്‍ശൈഖ സ്റ്റേഡിയത്തിലെ ബോംബേറ് കേസില്‍ നാല് പൗരന്മാരുടെ വധശിക്ഷക്ക് വേണ്ടി ഈജിപ്ത് സേന കോടതില്‍ അപ്പീല്‍ നല്‍കിയിരുന്നു,അതിനെ തുടര്‍ന്നാണ് റമദാനില്‍ വധശിക്ഷ മാറ്റിവെക്കുന്ന പ്രസ്ഥാവനയുമായി അധികൃതര്‍ എത്തിയത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment