പിന്‍വാതില്‍ നിയമനങ്ങള്‍ മരവിപ്പിക്കണം: എസ്.എം.എഫ്

അഭ്യസ്തവിദ്യരായ യുവാക്കള്‍ ജോലി നേടാന്‍ വര്‍ഷങ്ങളായി തയ്യാറെടുപ്പുകള്‍ നടത്തി പി.എസ്.സി പരീക്ഷകളെഴുതി കാത്തിരിക്കുമ്പോള്‍ വിവിധ ഏജന്‍സികളില്‍ പിന്‍വാതില്‍ നിയമനം നടത്തുന്ന സര്‍ക്കാര്‍ നിലപാട് മരവിപ്പിക്കണമെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. 

ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി മുഖാന്തരം നിയമനം നല്‍കാന്‍ വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കണം. തലസ്ഥാനത്തും വിവിധ ജില്ലകളിലും നടക്കുന്ന സമരത്തെ ചെറുതായി കാണരുതെന്നും യോഗം ആവശ്യപ്പെട്ടു.
സംവരണ തത്വങ്ങളെ അട്ടിമറിച്ചുള്ള പിന്‍വാതില്‍ നിയമനങ്ങളെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുക്കം ഉമര്‍ഫൈസി യോഗത്തില്‍ അധ്യക്ഷനായി. യു.ശാഫി ഹാജി അടക്കമുള്ള നിരവധിപേര്‍ പരിപാടിയില്‍ സംസാരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter