ഇസ്രയേല്‍ ക്രൂരതക്ക് ഇരയായി വീണ്ടും മസ്ജിദുല്‍ അഖ്‌സ
മസ്ജിദുല്‍ അഖ്‌സയില്‍ മുസ്‌ലിം ആരാധകര്‍ക്കെതിരെ ഇന്നലെ ഇസ്രയേല്‍ സേന ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. വിശുദ്ധ റമദാനിലെ ഇരുപത്തിമൂന്നാം ദിനമായ ഇന്നലെ നടന്ന ടിയര്‍ ഗ്യാസ് പ്രയോഗത്തില്‍ 30 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഫലസ്ഥീനികള്‍ക്ക് പുറമെ തുര്‍ക്കി, ആഫ്രിക്ക, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് സോഷ്യല്‍ മീഡിയ വക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു.
മസ്ജിദിന് ചുറ്റും വിന്യസിച്ചിരുന്ന ഇസ്രയേല്‍ സൈന്യത്തെ ചൊടിപ്പിച്ചെന്ന പേരിലായിരുന്നു അക്രമണം അരങ്ങേറിയത്.
മതകീയ മുദ്ര്യാവാക്യങ്ങള്‍ ഇസ്രേയേല്‍ സേനക്ക് മുമ്പില്‍ ഉച്ചത്തില്‍ ചൊല്ലിയത് പ്രതിഷേധത്തിന്റെ ഭാഗമായി ഇസ്രേയേല്‍ സേന കണക്കാക്കുകയായിരുന്നു, തുടര്‍ന്നായിരുന്നു നിറയൊഴിച്ചെതെന്ന് സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടേഴ്‌സ് വ്യക്തമാക്കി.