രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഒന്നരക്കോടി:  ഇറാൻ പ്രസിഡണ്ടിന്റെ പ്രസ്താവനയിൽ ഞെട്ടി ലോകം
ടെഹ്‌റാന്‍: ലോകത്തുടനീളം കൊറോണ വൈറസ് ബാധിച്ചവരുടെ ഔദ്യോഗിക എണ്ണം ഒന്നരക്കോടിയിലധികം എത്തി നിൽക്കെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇറാൻ. ഔദ്യോഗികമായി പുറത്തുവന്ന കണക്കുകളിൽ നിന്ന് വ്യത്യസ്തമായി ഇറാനില്‍ രണ്ടരക്കോടി പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി. ഇനിയും മൂന്നരക്കോടി പേരെ രോഗം ബാധിക്കാമെന്നും അദ്ദേഹം പറയുന്നു.

ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റൂഹാനി ഇക്കാര്യം പറഞ്ഞത്. ഇതുവരെ 271606 പേര്‍ക്ക് കൊവിഡ് ബാധിച്ചെന്നാണ് ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നത്. റൂഹാനിയുടെ വാക്കുകൾ ശരിയാണെങ്കിൽ എട്ടു കോടിയിലധികമുള്ള ജനസംഖ്യയിൽ 30 ശതമാനത്തിൽ ഏറെ പേർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.

എന്നാൽ 2.5 കോടി ഇറാനികള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും മരണപ്പെട്ടവരുടെ എണ്ണം 14000-മാണെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. രണ്ടു ലക്ഷത്തിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും റൂഹാനി ഒരു പ്രസംഗത്തില്‍ പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter