തീവ്രവാദവും ഫാസിസവുമാണ് ലോകത്തിന് ഭീഷണി: പികെ കുഞ്ഞാലിക്കുട്ടി
- Web desk
- Aug 10, 2017 - 08:13
- Updated: Aug 10, 2017 - 13:45
തീവ്രവാദവും ഫാസിസവുമാണ് ലോകത്തിന് ഭീഷണിയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇന്ത്യയുടെ സമകാലിക അന്തരീക്ഷം കലുഷിതമായിക്കൊണ്ടിരിക്കുകയാണ്. മതത്തെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുള്ള ഫാഷിസവും തീവ്രവാദവുമാണ് ലോകത്തിന് ഭീഷണിയെന്നും അദ്ധേഹം പറഞ്ഞു. സംസ്ഥാന മുസ്്‌ലിംലീഗ് കമ്മിറ്റി മണ്ണാര്‍ക്കാട് സംഘടിപ്പിച്ച പാണക്കാട് ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
ഭരണ മേഖലയില്‍ ഫാസിസ്റ്റ് ചിന്താഗതിയുള്ളവര്‍ സ്ഥാനം പിടിച്ചിരിക്കുന്നതായും അദ്ധേഹം വിലയിരുത്തി. സംസ്ഥാന മുസ്്‌ലിംലീഗ് കമ്മിറ്റി മണ്ണാര്‍ക്കാട് സംഘടിപ്പിച്ച പാണക്കാട് ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
ശിഹാബ് തങ്ങളെ പോലുള്ള ഒരു പ്രതിഭാസം ഇന്ത്യയില്‍ മുമ്പുണ്ടായിട്ടില്ലെന്നും ജീവിതകാലത്ത് ചുറ്റുമുള്ള സമൂഹത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണെന്നും വളര്‍ന്നു വരുന്ന തലമുറക്ക് തങ്ങളുടെ ജീവിതം പഠനവിഷയമാണെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. അനേകം ജനങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അധ്യക്ഷത വഹിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment