അദ്നാൻ സർഫി ഇറാഖ് പ്രധാനമന്ത്രി
ബാഗ്ദാദ്: ഏറെക്കാലത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഇറാഖിന്റെ പുതിയ പ്രസിഡണ്ടായി നജഫ് മുൻ ഗവർണർ അദ്നാൻ സർഫിയെ തെരഞ്ഞെടുത്തു. രാജ്യത്ത് അലയടിച്ച ശക്തമായ പ്രതിഷേധത്തെത്തുടർന്ന് മുൻ പ്രധാനമന്ത്രി ആദിൽ അബ്ദുൾ മഹദി രാജി വെച്ചതിനെ തുടർന്നുണ്ടായ അരക്ഷിതാവസ്ഥക്ക് അറുതി വരുത്തിയാണ് ഇറാഖ് പ്രസിഡണ്ട് ബർഹാം സാലിഹ് അദ്നാൻ സർഫിയെ പ്രധാന മന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 30 ദിവസത്തിനുള്ളിൽ വിശ്വാസവോട്ടെടുപ്പ് തേടണമെന്നാണ് പ്രസിഡന്റ് സർഫിയോട് നിർദേശിച്ചിരിക്കുന്നത്. അതേസമയം രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടാതെയാണ് പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ താൻ മത്സരിക്കുമെന്ന് വ്യക്തമാക്കി മുൻ പ്രധാനമന്ത്രി മുഹമ്മദ് അല്ലാവി രംഗത്തെത്തിയിരുന്നെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാൻ സാധിക്കാതിരുന്നതോടെ അദ്ദേഹം ഈ ഉദ്യമത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെയാണ് അദ്നാൻ സർഫിക്ക് നറുക്ക് വീണത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter