ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ പേരിൽ അറബിക് സര്‍വ്വകലാശാല സ്ഥാപിക്കണം:   സര്‍ക്കാറിനോട് ആവശ്യവുമായി ഹജ് കമ്മിറ്റി
കോഴിക്കോട്: ഒരിടവേളക്ക് ശേഷം കേരളത്തിൽ അറബിക് സർവ്വകലാശാല സ്ഥാപിക്കുന്നതിന് ആവശ്യം ശക്തമാകുന്നു. കേരള മുസ്‌ലിം ചരിത്രത്തിൽ നിരവധി മഹാരഥന്മാരെ സമ്മാനിച്ച വിഖ്യാത പൊന്നാനി മഖ്ദൂം പരമ്പരയുടെ സ്മരണാര്‍ത്ഥം, കേരളത്തില്‍ മലബാര്‍ കേന്ദ്രമായി ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ പേരിൽ അറബിക് സര്‍വ്വകലാശാല സ്ഥാപിക്കാന്‍ കേരള സംസ്ഥാന ഹജ് കമ്മിറ്റി സംസ്ഥാന സര്‍ക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. "മത സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക മേഖലകളില്‍ പതിനഞ്ച് പതിനാര്‍ നൂറ്റാണ്ടുകള്‍ കേരളചരിത്രത്തില്‍ അതുല്യമായ ഇടം നേടിയ കാലഘട്ടമാണ്. കേരളത്തിലെ മുസ്‌ലിം നവോത്ഥാന നായക ചരിത്രത്തില്‍ ഇന്നുവരെ പകരക്കാരനില്ലാത്ത യുഗപ്രഭാവനായ ചരിത്ര പുരുഷന്‍, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനും അദ്ദേഹത്തിന്റെ മകനും അധിനിവേശ വിരുദ്ധ പോരാട്ട നായകനുമായ അല്ലാമാ അബ്ദുല്‍ അസീസും, കേരളത്തിലെ പ്രഥമ ചരിത്രകാരനുമായ ശൈഖ് അഹമ്മദ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനും ജീവിച്ചത് ഈ കാലഘട്ടത്തിലാണ്. വൈജ്ഞാനിക നായകനും സൂഫിവര്യനും അഗാധപണ്ഡിതനും ഉന്നത ഗ്രന്ഥകാരനുമായിരുന്ന ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍ തന്റെ അനുപമ സിദ്ധിവിശേഷം മത വിജ്ഞാനത്തിന്റെയും ദേശത്തിന്റെയും മതമൈത്രിയുടെയും അധഃസ്ഥിത വിഭാഗത്തിന്റെയും സര്വോാന്മുഖമായ പുരോഗതിക്കു വിനിയോഗിക്കുന്നതോടൊപ്പം അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ഇന്ത്യയില്‍ ആദ്യമായി ഉജ്ജ്വലമായ നേതൃത്വവും താത്വിക അടിത്തറയും പാകിയ അതുല്യനും അനിഷേധ്യനുമായ നവോത്ഥാന നായകരാണ്" പ്രമേയം വ്യക്തമാക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter