മുസ്‌ലിംകൾക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കാൻ മോദി സർക്കാർ കൊറോണയെ ഉപയോഗപ്പെടുത്തുന്നു, വിമർശനവുമായി അരുന്ധതിറോയ്
ന്യൂഡല്‍ഹി: ലോകത്തുടനീളം അതിശക്തമായ ദുരന്തം വിതക്കുന്ന കൊറോണ വൈറസ് ഇന്ത്യയിൽ 15000ത്തിലധികം പേർക്ക് സ്ഥിരീകരിക്കുകയും 500 പേർ മരണപ്പെടുകയും ചെയ്തതിനിടെ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി ബുക്കർ പ്രൈസ് അവാർഡ് ജേതാവായ എഴുത്തുകാരി അരുന്ധതി റോയ്​.

മോദി സര്‍ക്കാര്‍ കോവിഡിനെ ഹിന്ദുക്കള്‍ക്കും മുസ്​ലിംകള്‍ക്കുമിടയില്‍ വിഭജനം സൃഷ്​ടിക്കാന്‍ ഉപയോഗിക്കുന്നുവെന്ന് അരുന്ധതി റോയ്​ ആരോപിച്ചു. ജര്‍മന്‍ ചാനലായ ഡി.ഡബ്ല്യൂ ടി.വിക്കുവേണ്ടി നല്‍കിയ അഭിമുഖത്തിലാണ്​ അരുന്ധതി റോയി സർക്കാരിന്റെ ഹീന പ്രവർത്തനങ്ങൾക്കെതിരെ തുറന്നടിച്ചത്.

ലോകം സസൂക്ഷമായി നിരീക്ഷിക്കേണ്ട കാര്യങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച അരുന്ധതി റോയ് തങ്ങള്‍ ​ബുദ്ധിമുട്ടുന്നത് കോവിഡില്‍ നിന്നും മാത്രമല്ല, വെറുപ്പ്​, വിശപ്പ്​ തുടങ്ങിയവയില്‍ നിന്നും കകൂടിയാണെന്നും ചൂണ്ടിക്കാട്ടി. ഒരു കൂട്ടക്കൊലക്ക് സമാനമായ അന്തരീക്ഷത്തെയാണ്​ ഇന്ത്യ അഭിമുഖീകരിക്കുന്നത്​.

കോവിഡി​​ന്‍റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ യുവനേതാക്കൾ അഭിഭാഷകര്‍, എഡിറ്റര്‍മാര്‍, ചിന്തകര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കുകയാണെന്നും അവർ തുറന്നടിച്ചു. പലരും തടവിലായിക്കഴിഞ്ഞു. ജൂതന്മാരെ ഒറ്റപ്പെടുത്താനും അവര്‍ക്കെതിരെ വെറുപ്പ്​ പടര്‍ത്താനും ടൈഫസ് എന്ന പകര്‍ച്ചപ്പനിയെ നാസികള്‍ ഉപയോഗിച്ചിരുന്നതിന്​ സമാനമായ രീതിയിലാണ് കോവിഡിനെ മുസ്‌ലിംകള്‍ക്കെതിരെ ഉപയോഗിക്കുന്നതെന്നും അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു. മോദി സര്‍ക്കാരിനെ നാസി ഭരണകൂടവുമായാണ് അരുന്ധതി റോയിയുടെ നോവലായ 'ദ മിനിസ്റ്റ്ട്രി ഓഫ് അട്‌മോസ്റ്റ് ഹാപ്പിനസി'ല്‍ താരതമ്യം ചെയ്തിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter