പ്രമുഖ ബുർക്കിനാ ഫാസോ പണ്ഡിതൻ സുഹൈബ് സീസീ അന്തരിച്ചു
ഓഗഡാഗോ: ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിലെ പ്രഗൽഭ പണ്ഡിതനും പ്രബോധകനുമായ സുഹൈബ് സീസീ അന്തരിച്ചു. 23കാരനായ ഇമാമിന്റെ മരണം ഉത്തര ബുർക്കിനോഫാസയിലെ ജന്മനഗരമായ ജെബുവിൽ വെച്ചായിരുന്നു. തീവ്ര വാദ ഭീഷണി രൂക്ഷമായ ജെബുവിലെ മിതവാദികളിൽ പെട്ട അദ്ദേഹം മുസ്‌ലിം-ക്രിസ്ത്യൻ മതവിശ്വാസികൾക്കിടയിൽ ഐക്യം നിലനിർത്താൻ കഠിന പ്രയത്നം നടത്തിയ മഹദ് വ്യക്തിയായിരുന്നു. ജെബുവിൽ കനത്ത ഭീകരാക്രമണ ഭീഷണി സാഹചര്യത്തിൽ പ്രദേശവാസികൾ നഗരത്തിൽ നിന്ന് പാലായനം ചെയ്തപ്പോഴും അദ്ദേഹം ജെബു വിട്ടു പോകാൻ തയ്യാറായില്ല.

ഇമാമിന്റെ മരണത്തിൽ അന്താരാഷ്ട്ര തലത്തിൽ നിന്നടക്കം അനുശോചനം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആഗോള മുസ്‌ലിം പണ്ഡിത കൂട്ടായ്മ (അൽ ഇത്തിഹാദുൽ ആലമി ലിഉലമാഇൽ മുസ്‌ലിമീൻ) അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. മുസ്‌ലിം സമുദായത്തിനു വേണ്ടി നിരവധി സംഭാവനകൾ അർപ്പിച്ച വ്യക്തിയാണ് വിട പറഞ്ഞതെന്ന് സംഘടന വാർത്താക്കുറിപ്പിൽ അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter