മൂന്ന് ലക്ഷം സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് സഊദി ഇഫ്താറൊരുക്കുന്നു

 

സഊദി വിശുദ്ധ റമദാനോടനുബന്ധിച്ച ദേശീയ കാമ്പയിനിന്റെ ഭാഗമായി മൂന്ന് ലക്ഷം സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇഫ്താര്‍ ഒരുക്കുന്നു. തുര്‍ക്കിയുമായി സഹകരിച്ച് നടത്തുന്ന കാമ്പയിന് നാഥന്‍ അതേ പ്രതിഫലം നിങ്ങള്‍ക്കും നല്‍കും എന്ന മോട്ടോയാണ് സ്വീകരിച്ചിരിക്കുന്നത്.  സഊദി ഇഫ്താറിന് വേണ്ടി മൂന്ന് മില്യണ്‍ സഊദി റിയാലാണ് (എട്ട് ലക്ഷം ഡോളര്‍) ചെലവഴിക്കുന്നത്.
കാമ്പയിനിന്റെ തുര്‍ക്കിയിലെ  പ്രധാന ഓഫീസില്‍ സഊദി് കരാറില്‍ ഒപ്പ് വെച്ചു. ലബനാനിലെയും ജോര്‍ദാനിലെയും അഭയാര്‍ത്ഥികളെ കൂടി കാമ്പയിനില്‍ ഉള്‍പ്പെടുത്താന്‍ തീവ്രശ്രമം നടത്തുന്നുവെന്ന് തുര്‍ക്കി  ഓഫീസ് ഡയറക്ടര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter