അഴിമതിക്കേസില്‍ നെതന്യാഹുവിനെതിരെ കുറ്റവിചാരണ വീണ്ടും തുടങ്ങി
തെൽ അവീവ്:വിവിധ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇസ്‌റാഈലില്‍ പ്രതിഷേധം നടക്കുന്നതിനിടെ അഴിമതിക്കേസില്‍ കുറ്റവിചാരണ വീണ്ടും തുടങ്ങി. വിശ്വാസവഞ്ചന, കൈക്കൂലി കേസുകളിലാണ് വിചാരണ.

കോടീശ്വരന്മാരായ സുഹൃത്തുക്കളില്‍ നിന്നും വിലപിടിച്ച പാരിതോഷികങ്ങള്‍ സ്വീകരിച്ചതും മികച്ച വാര്‍ത്താപ്രാധാന്യം ലഭിക്കാന്‍ മാധ്യമമേധാവികള്‍ക്ക് വഴിവിട്ട് സഹായം ചെയ്തതുമാണ് ലിക്കുഡ് പാര്‍ട്ടി നേതാവായ നെതന്യാഹുവിനെതിരായ ആരോപണം. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച പ്രധാനമന്ത്രി മാധ്യമവേട്ടയാണ് തനിക്കെതിരേ നടക്കുന്നതെന്ന് ആരോപിച്ചു. ഭരണവിരുദ്ധ വികാരം ശക്തിപ്പെട്ടതോടെ ജറൂസലം കോടതിയിലാണ് ഇടയ്ക്ക് നിന്നുപോയ വിചാരണ പുനരാരംഭിച്ചത്. ക്രൈം മിനിസ്റ്റർ എന്ന ബോർഡുകൾ ഉയർത്തിയാണ് പ്രക്ഷോഭകാരികൾ തെരുവിൽ ഇറങ്ങിയിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter