സിറിയ;  രണ്ടാഴ്ചക്കിടെ മാറ്റിപ്പാര്‍പ്പിച്ചത് രണ്ട് ലക്ഷം പേരെ

സംഘര്‍ഷത്തെ തുടര്‍ന്ന് സിറിയയില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാറ്റിപ്പാര്‍പ്പിച്ചത് രണ്ട് ലക്ഷത്തോളം പേരെയെന്ന് റിപ്പോര്‍ട്ട്.

70 ഓളം റിലീഫ് സംഘടനകളുടെ കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് പുതിയ അക്രമത്തിനിടെ 180,000പേരെ മാറ്റിപാര്‍പ്പിച്ചെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നത്. പ്രതിപക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായ വടക്കുപടിഞ്ഞാറന്‍ ഭാഗം സിറിയന്‍ പ്രസിഡണ്ട് ബശ്ശാറുല്‍ അസദ് തിരിച്ച് പിടിക്കാന്‍ ശ്രമിക്കുന്നത് പ്രതിസന്ധി വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും എന്‍.ജി.ഒകള്‍ വ്യക്തമാക്കി.

പുതുതായി ഉടലെടുത്ത അക്രമം തുര്‍ക്കിയുടെ മധ്യസ്ഥതയോടെയാണ് വെടിനിര്‍ത്തലില്‍ അവസാനിച്ചത്. എതിര്‍വിഭാഗവും റഷ്യയും സിറിയന്‍ ഭരണകൂടവും തുര്‍ക്കിയെ അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ 180,000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നതിനാല്‍ എല്ലാ പാര്‍ട്ടികളോടും അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ എന്‍.ജി.ഒകള്‍ ആഹ്യാനം ചെയ്തു.
എതിര്‍വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ഹമയിലും ഇദ്‌ലിബ് ലുമായി മാത്രം 3 മില്യണ്‍ ജനതയാണ് താമസിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter