ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ ട്രംപ്-ഉര്‍ദുഗാന്‍ ചര്‍ച്ച

ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച പ്രതിസന്ധി പരിഹരിക്കാന്‍ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി  ഫോണിലൂടെ ചര്‍ച്ച  നടത്തി.
സഊദി അറേബ്യ, യു.എ.ഇ, ബഹറൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ തീവ്രവാദികളെ സഹായിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ മാസം ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാല്‍ ആരോപണത്തെ ഖത്തര്‍ പൂര്‍ണമായും നിഷേധിച്ചു.
ബന്ധം തുടരണമെങ്കി 13 ഉപാധികളാണ് സഊദിയും സഖ്യ രാഷ്ട്രങ്ങളും മുന്നോട്ട വെച്ചിരുന്നത്. ഉപാധികള്‍ രാഷ്ട്രത്തിന്റെ പരമാധികാരത്തെ തകര്‍ക്കുന്നതാണെന്ന് ഖത്തര്‍ പ്രതികരിച്ചിരുന്നു.
ഒരു മാസത്തോളമായി തുടരുന്ന പ്രതിസന്ധി പരിഹരിക്കാനാണ് ട്രംപും ഉര്‍ദുഗാനും ടെലിഫോണ്‍ ചര്‍ച്ച നടത്തിയത്. സഊദിയും സഖ്യ രാഷ്ട്രങ്ങളും തീവ്രവാദ വിഭാഗങ്ങള്‍ക്ക് ഖത്തര്‍ സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് ആരോപിക്കുന്നു, പക്ഷെ ഖത്തറും മറ്റു രാഷ്ട്രങ്ങളെ പോലെ തീവ്രവാദത്തിനെതിരായാണ് പോരാട്ടത്തിലാണ്
 ഉര്‍ദുഗാന്‍  പറഞ്ഞു.
തുര്‍ക്കിക്ക് ഖത്തറിനോടുള്ളതു പോലെ തന്നെ മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളോടും നല്ല ബന്ധമാണ് പുലര്‍ത്തുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter