സമസ്ത മദ്‌റസകളിലെ  പൊതുപരീക്ഷകൾ മാറ്റിവെച്ചു
ചേളാരി: മെയ് 29, 30 തിയ്യതികൡ വിദേശ രാഷ്ട്രങ്ങളിലും 30, 31 തിയ്യതികളില്‍ ഇന്ത്യയിലും നടത്താന്‍ നിശ്ചയിച്ചിരുന്ന5,7,10,12 എന്നീ ക്ലാസ്സുകളിലെ പൊതുപരീക്ഷകള്‍ മാറ്റിവെക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് യോഗം തീരുമാനിച്ചു. കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുവാൻ നാലാംഘട്ട ലോക് ഡൗൺ ഏർപ്പെടുത്തുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ തീരുമാനിക്കുകയും ചെയ്തതോടെയാണ് സമസ്ത പരീക്ഷകൾ നീട്ടിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ചെയര്‍മാന്‍ എം.ടി അബ്ദുല്ല മുസ്‌ലിയാർ, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമ്മര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മസ്‌ലിയാര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിർ, മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് പരീക്ഷകൾ നീട്ടിവെക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് നേതാക്കൾ അറിയിച്ചു. പൊതുപരീക്ഷ ഒഴികെയുള്ള ക്ലാസുകളിലെ പരീക്ഷകൾ നീട്ടിവെക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter