ഉണര്‍ന്ന വ്യക്തിത്വമാണ് പ്രധാനം
personസമൂഹത്തില്‍ സര്‍വാദരണീയനായിത്തീരുന്നതും മറ്റുള്ളവരുടെ സ്‌നേഹം പിടിച്ചുപറ്റുന്നതുമെല്ലാം മനുഷ്യജന്മത്തിന്റെ നൈസര്‍ഗിക താല്‍പര്യങ്ങളാണ്. എന്നാല്‍ സമൂഹവുമായി ഊഷ്മള ബന്ധം നിത്യവസന്തമായി നിലനിര്‍ത്താന്‍ ചില പെരുമാറ്റച്ചട്ടങ്ങള്‍ വിശ്രുതനായ ഇമാം ഗസ്സാലി(റ) വിവരിക്കുന്നത് കാണുക: ''ആകര്‍ഷണീയമായ പെരുമാറ്റരീതി സ്വായത്തമാക്കലാണ് നിന്റെ സ്വപ്നമെങ്കില്‍, പുഞ്ചിരിയുടെ തേന്‍പുരട്ടിയ അധരങ്ങളായിരിക്കട്ടെ നിന്റെ മുഖമുദ്ര. അഹങ്കാരത്തിന്റെ അടയാളമില്ലാത്ത ഗൗരവവും ആത്മനിന്ദയുടെ ഛവിപടരാത്ത എളിമയും നിന്റെ വ്യക്തിത്വത്തില്‍ സമത്തോട് സമം ചേര്‍ക്കണം. കാരണം രണ്ടറ്റവും ആരോപണവിധേയമാണ്, മിതത്വമാണ് നന്മ. ജനങ്ങള്‍ തിങ്ങിക്കൂടിയ സദസ്സുകള്‍ നീ പരമാവധി ഉപേക്ഷിക്കണം. അഥവാ, അത്തരം സദസ്സുകളില്‍ പ്രവേശിക്കേണ്ട സാഹചര്യമാണെങ്കില്‍ ജനങ്ങളുടെ കണ്ണില്‍ മോശമായ് നീ ഉപേക്ഷിക്കണം. കാരണം, അത് നിന്റെ മാന്യതയെ ഇടിച്ചു തീഴ്ത്തും. അലസതയും അപക്വതയും ഒഴിവാക്കി ശാന്തവും ഹൃദ്യവുമായ സംസാര ശൈലി സ്വയത്തമാക്കുക. വേഷങ്ങളിലും ഭാവങ്ങളിലുമുള്ള ജാഡകള്‍ പൂര്‍ണമായും വലിച്ചെറിഞ്ഞ് ലാളിത്യത്തിന്റെയും വിനയത്തിന്റെയും പാതയില്‍ മുന്നേറുക; ജനങ്ങള്‍ നിന്റെ കൂട്ടുകാരാവും. സമ്പത്തിന്റെ ആത്മാഭിമാനത്തേക്കാള്‍ അനര്‍ഘമായി ഒരിക്കലും കണ്ടുകൂടാ. രാഷ്ട്രീയ നായകനുമായി ഒരു കുന്തത്തോളം ശാരീരിക അകലം പാലിക്കുന്നതോടൊപ്പം അവന് താല്‍പര്യമുള്ളതും എന്നാല്‍, ഇസ്‌ലാമിക വിരുദ്ധമല്ലാത്തതുമായ കാര്യങ്ങള്‍ സംസാരിച്ച് അവന്റെ പ്രീതിപിടിച്ചു പറ്റുന്നത് നിന്റെ സംരക്ഷക്ക് നല്ലതാണ്. ജനങ്ങള്‍ കടന്നുപോകുന്ന പാതവക്കില്‍ നിന്റെ ശരീരത്തെ പ്രതിഷ്ഠിക്കരുത്, സദസ്സുകളില്‍ മുഴുവനും നിന്റെ സംസാരത്തിന്റെ തുടക്കവും ഒടുക്കവും 'സലാം' എന്ന അഭിസംബോധനയില്‍ ശ്രമിക്കാന്‍ പരിശ്രമിക്കുക. വിശിഷ്ട വ്യക്തിത്വങ്ങളുടെ കൂടെ സമയം ചെലവഴിക്കരുത്. അഥവാ, അങ്ങനെ ചെയ്യേണ്ടിവന്നാല്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഏഷണി, പരദൂഷണങ്ങള്‍, വ്യക്തിവികാസത്തെ തകര്‍ത്തുകളയുന്ന കളവ്, പരിനിന്ദ തുടങ്ങിയ നീച സ്വഭാവങ്ങള്‍ പാടെ ഉപേക്ഷിക്കണം. അതാണ് നിനക്കവിടെ അനുവര്‍ത്തിക്കേണ്ട മര്യാദ. സാധാരണക്കാരുമായി ഒന്നിച്ചിരിക്കരുത്, അഥവാ അങ്ങനെ ചെയ്യേണ്ടിവന്നാല്‍, അനാവശ്യ സംസാരങ്ങള്‍ ഉപേക്ഷിക്കണം. കോമാളിത്തങ്ങള്‍ക്ക് ചെവികൊടുക്കരുത്. നിന്റെ മാന്യത തകര്‍ക്കുമാറ് സരസ സംഭാവഷണത്തില്‍ മുഴുകരുത്. കാരണം, നിന്റെ ശ്രോദ്ധാവ് ഒന്നുകില്‍ വിവേകിയായിരിക്കും. എങ്കില്‍ അവന്റെ മുമ്പില്‍ നീ നന്ദ്യനായിത്തീരും. അല്ലെങ്കില്‍ വിഡ്ഢിയായിരിക്കുക. എങ്കില്‍, നീ പണിപ്പെട്ട് സംരക്ഷിക്കുന്ന നിന്റെ അഭിമാനത്തില്‍ കടന്നുകയറി മേഞ്ഞുനടക്കാന്‍ അവന്‍ ശ്രമിച്ചു എന്നുവരും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter