മുസ്‌ലിം ഐക്യമാണ് ഹജ്ജിന്റെ സന്ദേശം: മക്ക ഇമാം

 

മുസ്‌ലിം സമൂഹത്തിന്റെ ഐക്യമാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ ഒത്തുകൂടുമ്പോള്‍ ലോകത്തിന് കൈമാറുന്നതെന്ന് മക്ക ഇമാം ശൈഖ് സാലിഹ് അല്‍ ത്വാലിബ്. ഹജ്ജിന് വേണ്ടി എത്തുന്ന ഓരോ ആത്മാര്‍ത്ഥ ഹൃദയങ്ങളും നാഥനിലേക്ക് അടുക്കുകയാണെന്നും അദ്ധേഹം വിശദീകരിച്ചു.
സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സമത്വത്തിന്റെയും സഹിഷ്ണുതയുടെയും നീതിയുടെയും വഴികളാണ് പ്രവാചകന്‍ ലോകത്തിന് പകര്‍ന്ന് കൊടുത്തത്. ഈ തീര്‍ത്ഥാടനത്തിലൂടെ അത് തെളിയിക്കുകയാണെന്നും അദ്ധേഹം പറഞ്ഞു.
സഊദിയിലേക്ക് വിവിധ നാടുകളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ പൂര്‍ണ സുരക്ഷിതരാണെന്ന് സഊദി അധികൃതര്‍ വ്യക്തമാക്കി. ഖത്തര്‍ ഉപരോധം നടക്കുമ്പോഴും ഖത്തറില്‍ നിന്നെത്തിയ ഹജ്ജ് യാത്രക്കാര്‍ സുരക്ഷിതരാണെന്നും സല്‍മാന്‍ രാജാവ് നേരത്തെ മാധ്യമങ്ങളോട് വിശദീകരണം നല്‍കിയിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter