മധ്യസ്ഥ സമിതി ഒത്തുകളിക്കുന്നു; സമിതിയുടെ നിർദ്ദേശം തള്ളിക്കളഞ്ഞ് മുസ്‌ലിം വ്യക്തിനിയമ ബോർഡ്
ന്യൂഡല്‍ഹി: അയോധ്യയിൽ മറ്റൊരിടത്ത് പള്ളി നിർമ്മിച്ചു നൽകുകയെന്ന നിബന്ധനയിൽ ബാബരി ഭൂമി ഹിന്ദുക്കൾക്ക് നിരുപാധികം വിട്ടു നൽകാമെന്ന മധ്യസ്ഥ സമിതിയിലെ മുസ്‌ലിം പ്രതിനിധികളുടെ നിലപാട് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് തള്ളിക്കളഞ്ഞു. പുറത്തു വന്ന ഒത്തു തീര്‍പ്പ് നിര്‍ദ്ദേശത്തോട് യോജിപ്പില്ലെന്ന് ചൂണ്ടിക്കാട്ടിയ ബോര്‍ഡ് മുസ്‌ലിംകൾ കോടതി വിധി അംഗീകരിക്കുമെന്നും കൂട്ടിച്ചേർത്തു . പ്രമാദമായ കേസിൽ ഹിന്ദു സംഘടനകൾക്ക് അനുകൂലമായി മധ്യസ്ഥ സമിതി അംഗങ്ങള്‍ ഒത്തു കളിക്കുന്നുവെന്ന് മുസ്‌ലിം കക്ഷികളുടെ അഭിഭാഷകന്‍ കുറ്റപ്പെടുത്തി. വാദം പൂര്‍ത്തിയാക്കിയ ഘട്ടത്തില്‍ മധ്യസ്ഥ നീക്കം സാധ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒക്ടോബർ 17 നാണ് തുടർച്ചയായ 40 ദിവസങ്ങൾ നീണ്ടുനിന്ന വാദം കേൾക്കൽ പൂർത്തിയായത്. നവംബർ 15നകം വിധി പറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടനുബന്ധിച്ച് മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter