ബാബരി കേസ്: ഇന്ന് കോടതിയില്‍

 


ബാബരി മസ്ജിദ് തകര്‍ത്ത് കേസില്‍ ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളായ എല്‍. കെ അദ്വാനി,  മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ ഇന്ന ലക്‌നോയിലെ പ്രത്യേക സി.ബി.ഐ കോടതിക്കു മുന്നില്‍ ഹാജരാവും. നേരിട്ട ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ഇവരുടെ ആവശ്യം കോടതി നിരാകരിച്ചതിനെ തുടര്‍ന്നാണിത്.

ഇവര്‍ പുറമെ ബി.ജെ.പി നേതാവ് വിനയ് കത്യാര്‍, വി.എച്ച്.പിയുടെ വിഷ്ണു ഹരി ദാല്‍മിയ, സാധ്വി ഋതംബര എന്നിവരോടും നേരിട്ട് കോടതിയില്‍ ഹാജരാവാന്‍ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജ് എസ്.കെ യാദവ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് കുറ്റപത്രങ്ങളാണ് കോടതി പരിഗണിക്കുന്നത്.

കേസില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കുമെന്നും വിചാരണ നേരിടണമെന്നും കഴിഞ്ഞമാസം 19ന് കോടതി സുപ്രിം കോടതി നിരീക്ഷിച്ചിരുന്നു. കൂടാതെ റായ്ബറേലിയില്‍ നിന്ന് കേസ് ലക്‌നോ കോടതിയിലേക്ക് മാറ്റുകയും ചെയ്തു

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter