അര്‍മീനിയയും അസര്‍ബൈജാനും വെടിനിർത്തൽ ലംഘിക്കുന്നതിനെ അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ
ഗഞ്ച: റഷ്യയുടെ മധ്യസ്ഥതയില്‍ നടന്ന ചർച്ചയിൽ അര്‍മീനിയയും അസര്‍ബൈജാനും വെടിനിർത്തലിൽ ഒപ്പ് വെച്ചതിന് പിന്നാലെ വെടിനിർത്തൽ ലംഘിച്ച് നടക്കുന്ന ആക്രമണം അപലപിച്ച് ഐക്യരാഷ്ട്രസഭ. ഇരു രാജ്യങ്ങളും അന്താരാഷ്ട്ര തലത്തിൽ ഒപ്പ് വെച്ച വെടി നിർത്തൽ കരാർ അനുസരിച്ച് പ്രവർത്തിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. യുദ്ധത്തിൽ സിവിലിയൻമാർ ആക്രമിക്കപ്പെടുന്ന സാഹചര്യത്തെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.

അസർബൈജാനിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ഗാഞ്ചുവിൽ അർമീനിയൻ സേന തൊടുത്തു വിട്ട മിസൈൽ പതിച്ച് 10 പേർ കൊല്ലപ്പെടുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറി ജനറൽ വിഷയത്തിൽ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. അതേ സമയം അർമീനിയ തൊടുത്തു വിട്ട മിസൈൽ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പായി തങ്ങൾ തകർത്തതായി അസർബൈജാൻ സൈന്യം അവകാശപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter