മുസ്‌ലിം സമുദായത്തിനെതിരെയുള്ള അക്രമത്തില്‍ നടപടി ആവശ്യപ്പെട്ട് ശ്രീലങ്കന്‍ പ്രധാനമന്ത്രി

ശ്രീലങ്കയിലെ ബുദ്ധന്മാരുടെ ഭൂരിപക്ഷ പ്രദേശത്തെ മുസ്‌ലിം സമുദായത്തിനെതിരെയുള്ള അക്രമത്തില്‍ പോലീസിനോട് ഉടന്‍ നടപടി ആവശ്യപ്പെട്ട ശ്രീലങ്കന്‍ പ്രധാനമന്ത്രി റാനില്‍ വിക്രെമെസിന്‍ഗെ.
അക്രമികളെ പോലീസ് ഉടനടി അറസ്റ്റ് ചെയ്യണമെന്നും കോടതിയില്‍ ഹാജരാക്കണമെന്നും വിചാരണ തുടരണമെന്നും വിക്രെമെസിന്‍ഗെ പറഞ്ഞു.
മുസ്‌ലിം സമൂദായത്തിനെതിരെയുള്ള അക്രമത്തെ ശ്രീലങ്കന്‍ മന്ത്രിസഭ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു.
മുസ്‌ലിം ന്വൂനപക്ഷത്തിനെതിരെയുള്ള അക്രമണം ഏപ്രില്‍ പകുതിയോടെയാണ് ആരംഭിച്ചത്, ആരാധനാലയങ്ങള്‍, കടകള്‍, മറ്റു സംരംഭകള്‍ എന്നിവ തകര്‍ക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യം.  ശ്രീലങ്കയിലെ 21 മില്യണ്‍ ജനങ്ങളില്‍ 9 ശതമാനം മുസ്‌ലിംകളാണ്.  ബുദ്ധമതം ഭുരിപക്ഷ പ്രദേശമായതിനാല്‍ അവര്‍ മുസ്‌ലിംകളെ അധിക്ഷേപിക്കുയാണെന്നും ഇസ്‌ലാം മതത്തിന്റെ വ്യാപനത്തെയാണ് ബുദ്ധന്മാര്‍ പേടിക്കുന്നതെന്നും അക്രമണത്തിന്റെ ഉത്തരവാദിത്വം ബോദി ബാല സേനക്കാണെന്നും ശ്രീലങ്കന്‍ മന്ത്രിസഭയില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter