സ്ത്രീകളെ തെരുവിലിറക്കുന്നത് ഏത് സംഘടന ചെയ്താലും ഇസ്‌ലാമിന്റെ നിലപാട് ഒന്ന്തന്നെയാണ്: സമസ്ത
സ്ത്രീകളെ തെരുവിലറക്കുന്ന വിഷയത്തില്‍ ഇസ്‌ലാമിന്‍രെ നിലപാടില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വിവേചനപരമായ നിലപാട് കൈകൊണ്ടിട്ടില്ലെന്ന് ഇന്ന് കോഴിക്കോട് ചേര്‍ന്ന സമസ്ത കേന്ദ്ര മുശാവറ യോഗം വ്യക്തമാക്കി.
മത നിയമങ്ങള്‍ പറയുന്നതില്‍ സമസ്ത ഒരിക്കലും വിവേചനം കാണിച്ചിട്ടില്ലെന്നും മുസ്‌ലിം സ്ത്രീകളുടെ പൊതുരംഗപ്രവേശനവുമായ ബന്ധപ്പെട്ട ഇസ്‌ലാമിക നിയമങ്ങള്‍ പലപ്പോഴായി സമസത വിശദീകരിച്ചിട്ടുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. മാത്രമല്ല സ്ത്രീയുടെ സംരക്ഷണച്ചുമതല പുരുഷനില്‍ നിക്ഷിപ്തമാണെന്നും യോഗത്തില്‍ വ്യക്തമാക്കി.
സ്ത്രീകള്‍ക്ക് മാന്യമായ പദവി നല്‍കപ്പെടേണ്ടവരാണ്. അവകാശ സംരക്ഷണത്തിന്‍രെ പേരില്‍ സ്ത്രീകളെ തെരുവില്‍ പ്രദര്‍ശിപ്പിക്കുന്നതും ചൂഷണം ചെയ്യുന്നതും മറ്റുപുരുഷന്മാരോടപ്പം വേദി പങ്കിടുന്നതും പ്രകടനം നടത്തുന്നതും ഏത് സംഘടന ചെയ്താലും ഇസ് ലാം വിലക്കിയത് തന്നെയാണ്.
മുത്തലാഖ് ബില്ല് ഭരണഘടനാ വിരുദ്ധമാണെന്നും ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്ക് അനുവദിച്ച അവകാശങ്ങളുടെ ലംഘനമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
മുസ് ലിം സ്ത്രീസംരക്ഷണത്തിന്റെ പേര് പറഞ്ഞ് മുസ് ലിം ന്യൂനപക്ഷത്തെ വേട്ടയാടാന്‍ കേന്ദ്രസര്‍ക്കാര്‍ ഈ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും യോഗം കുറ്റപ്പെടുുത്തി.
മുത്തലാഖിനെതിരെ രാജ്യസഭയില്‍ ഒറ്റക്കെട്ടായി നിലകൊണ്ടപ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടിനെ യോഗം പ്രശംസ രേഖപ്പെടുത്തി.
പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി,പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ ആലിക്കുട്ടി മുസ് ലിയാര്‍ യോഗത്തിന് സ്വാഗതം പറഞ്ഞു, കേന്ദ്ര മുശാവറ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു.