ഖത്തറിനോടുള്ള പിണക്കം മാറ്റി ജിസിസി രാഷ്ട്രങ്ങള്‍
[caption id="attachment_40859" align="alignleft" width="300"]Sheikh Tamim bin Hamad al-Thani ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി[/caption] കഴിഞ്ഞ ഞായറാഴ്ചയായിരുന്ന ജി.സി.സി സഖ്യത്തിലെ പ്രമുഖരായ സൌദി, യു.എ.ഇ, ബഹ്റൈന്‍ അടക്കമുള്ള രാജ്യങ്ങളുടെ നേതൃത്വത്തില്‍ റിയാദില്‍ അടിയന്തിര യോഗം ചേര്‍ന്നത്. പല വിഷയങ്ങളിലും ഖത്തറുമായി നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് ഒന്നിച്ചുള്ള അറബ് നീക്കത്തിന് ശക്തിപകരുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം. പ്രതീക്ഷിച്ച പോലെ ഒരുമിച്ചുള്ള മുന്നേറ്റത്തിന് ഖത്തറ് വഴങ്ങുകയും പിന്‍വലിച്ചിരുന്ന തങ്ങളുടെ അംബാസിഡര്‍മാരെ ഈ രാജ്യങ്ങള്‍ തിരിച്ചു ഖത്തറിലേക്ക് തന്നെ തന്നെ പറഞ്ഞയക്കാന്‍  തീരുമാനിക്കുകയും ചെയ്തു. ഖത്തറിന് തങ്ങളുടെ സുരക്ഷാ കാര്യങ്ങളില്‍ ഇടപടലുകളുണ്ടെന്ന് പറഞ്ഞാണ് കഴിഞ്ഞ മാര്‍ച്ചില്‍ അംബാസിഡര്‍മാരെ പിന്‍വലിക്കാന്‍ ഈ രാജ്യങ്ങള്‍ തീരുമാനിച്ചത്. മുസ്‍ലിം ബ്രദര്‍ഹുഡിനും ബ്രദര്‍ഹുഡ് അനുകൂലിയായ ഒരു പണ്ഡിതനും ഖത്തര്‍ പിന്തുണയും അഭയവും നല്‍കുന്നുണ്ടെന്നായിരുന്നു സൌദി-യു.എ.ഇ-ബഹ്റൈന്‍ രാജ്യങ്ങള്‍ ആരോപിച്ചത്. ജിസിസി സുഹൃത്തുക്കളുടെ നടപടിയെ അവഗണിക്കുന്നുവെന്നു പറഞ്ഞ ഖത്തര്‍ പക്ഷെ, പകരം തങ്ങളുടെ അംബാസിഡര്‍മാരെ തിരിച്ചുവിളിക്കാന്‍ പോയില്ല. ഖത്തര്‍ എന്നും തീവ്രവാദത്തെ എതിര്‍ക്കുകയും അറബ് ജനതയെ പിന്തുണക്കുകയും ചെയ്യുമെന്നായിരുന്നു ഇത്തരം ആരോപണങ്ങളോട് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രതികരിച്ചിരുന്നത്. ജിസിസി രാഷ്ട്രങ്ങള്‍ ഒന്നിക്കേണ്ടത് അറബ് മേഖലയുടെ സമാധാനത്തിനും സുസ്ഥിരതക്കും അത്യാവശ്യം തന്നെ. അതങ്ങനെ തന്നെ നിലനില്‍ക്കട്ടെ. വെറുമൊരു അറബ് വാക്ക് തര്‍ക്കമായി കാണുന്നതിനു പകരം ഖത്തറിനെതിരെ നീങ്ങാന്‍ അറബ് രാജ്യങ്ങളെ പ്രേരിപ്പിച്ച ആരോപണങ്ങള്‍ക്കു പിന്നിലെ പാശ്ചാത്യ-സയണിസ്റ്റ് ലോബിയെയും തിരിച്ചറിയേണ്ടിയിരിക്കുന്നു. അറബ് മേഖലയില്‍ ഇനിയും മുസ്‍ലിം ബ്രദര്‍ഹുഡിനെ നിരോധിച്ചിട്ടില്ലാത്ത രാജ്യമാണ് ഖത്തര്‍. ഫലസ്തീനികള്‍ക്ക് മറ്റു അറബ് രാഷ്ട്രങ്ങളെക്കാള്‍ ധാര്‍മ്മിക-രാഷ്ട്രീ പിന്തുണ നല്‍കുന്നതും ഖത്തറാണ്. സാമ്പത്തികമായ പിന്തുണ മറ്റു രാഷ്ട്രങ്ങളൊക്കെ നല്‍കുന്നുണ്ടെങ്കിലും ഇസ്രയേല്‍ അധിനിവേശത്തിനെതിരെ യു.എനിലടക്കം കാര്യമായി ശബ്ദിക്കുക ഖത്തറാണ്. വളരെ ചെറിയ രാഷ്ട്രമായിട്ടും അറബ് മേഖലയുടെ രാഷ്ട്രീയ-നയതന്ത്രമേഖലയില്‍ ഖത്തര്‍ നേടിയെടുത്ത പ്രതിച്ഛായ വളരെ വലുതും അസൂയവഹവുമാണ്. സ്വതന്ത്ര പത്രപ്രവര്‍ത്തനം നടത്തുന്ന, അറബ് മേഖലയില്‍ പാശ്ചാത്യ ലോബികള്‍ക്ക് പലപ്പോഴും പ്രഹരമാകുന്ന അല്‍-ജസീറ ചാനല്‍ ഖത്തറിന്റെതാണ്. ഇങ്ങനെ തുടങ്ങി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ജൂത ലോബികളുടെ ശത്രുത പിടിച്ചു പറ്റാന്‍ കാരണമായ പലതും ഖത്തറിനുണ്ട്. ഇത്തരമൊരവസരത്തിലാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സ്രോതസ്, അറബ് ഐക്യത്തിന്റെ ശത്രു തുടങ്ങിയ പ്രചരണങ്ങളെ കാണേണ്ടത്. അറബികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കേണ്ടതും സുസ്ഥിരത തകര്‍ക്കേണ്ടതും എണ്ണയില്‍ കണ്ണുവെക്കുന്ന യു.എസ് സഖ്യത്തിനും എതിര്‍പ്പുകളില്ലാതെ ഫലസ്തീനില്‍ നിന്ന് വിശാല ജൂതരാഷ്ട്രം (ഗ്രേറ്റര്‍ ഇസ്രായേല്‍) സ്ഥാപിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഇസ്രയേലിന്റെയും ആവശ്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ജിസിസി രാഷ്ട്രങ്ങളുടെ ഒരുമിക്കല്‍ കേവലം അറബ് നേതാക്കളുടെ അഭ്യന്തര പ്രശ്നം പരിഹരിക്കല്‍ മാത്രമല്ല, അറബ് ഭിന്നത ലക്ഷ്യം വെക്കുന്ന ജൂതലോബികള്‍ക്കുള്ള തിരിച്ചടി കൂടിയാണ്.      

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter