മൊസൂളില്‍ ദാഇശിന്റെ ഭീഷണി ഇപ്പോഴും അവസാനിച്ചിട്ടില്ല
ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൊസൂള്‍ ദാഇശിന്റെ വരവോടെ തകര്‍ന്നടിഞ്ഞുകഴിഞ്ഞു. ഈയിടെയായി അമേരിക്ക നേതൃത്വം നല്‍കുന്ന സഖ്യസൈന്യത്തിന്റെ സഹായത്തോടെ അത് തിരിച്ചുപിടിച്ചുകൊണ്ടിരിക്കുന്നു.
പക്ഷെ, മൊസൂളിന്റെ ഈ തിരിച്ചുപിടിത്തം യാതൊരു വിജയാഘോഷങ്ങള്‍ക്കും വഴിയൊരുക്കുന്നില്ലെന്നതാണ് സത്യം. കാരണം, ഒരു കാലത്ത് ഇറാഖിന്റെ സാംസ്‌കാരിക തലസ്ഥാനമായിരുന്നു മൊസൂള്‍ ഇന്ന് ശവക്കല്ലറകളുടെ നാടായി മാറിയിട്ടുണ്ട്. യുദ്ധ ഭൂമിയിലൂടെ സഞ്ചരിച്ച് അവിടത്തെ നെഞ്ചിടിക്കുന്ന കാഴ്ചകള്‍ നേരില്‍ കണ്ട് റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകര്‍ പോലും 'മൃതശരീരങ്ങളുടെ നാട്' എന്നാണ് അതിനെ വിളിച്ചിരിക്കുന്നത്. അവിടെ തകര്‍ന്നടിഞ്ഞ വീടുകളുടെ ചീളുകള്‍ക്കിടയില്‍നിന്നും ഉയര്‍ന്നു പൊങ്ങുന്ന മനുഷ്യ കബന്ധങ്ങളുടെ വാസനയാണ് അവരെ അങ്ങനെ വിളിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.
''നിങ്ങള്‍ ഒരുപക്ഷെ, ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ കേട്ടിരിക്കാം. എന്നാല്‍, അതിന്റെ ദുര്‍ഗന്ധം അനുഭവിച്ചിരിക്കില്ല. എന്നാല്‍, അതറിയണമെങ്കില്‍ മൊസൂളിലൂടെ നടക്കണം'' മുറാദ് ഗാസ്‌ദേവ് പറയുന്നു.
ദാഇശ് തിരിഞ്ഞുനടക്കുന്ന ഭൂമികളിലെല്ലാം ഇന്ന് അവസ്ഥ ഇതുതന്നെയാണ്. ശവശരീങ്ങളില്‍ ചവിട്ടിയാണ് അവര്‍ പരാചിതരായി തങ്ങളുടെ ക്രൂരതകളില്‍നിന്നും തിരിഞ്ഞുനടക്കുന്നത്. 2014 ല്‍ ഇറാഖിലും സിറിയയിലും ഖിലാഫത്ത് പ്രഖ്യാപിച്ച വിഭാഗം എല്ലാ അര്‍ത്ഥത്തിലും തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു.
കിഴക്കന്‍ സിറിയയിലെ റഖയിലും ദാഇശ് പരാചയം നേരിട്ടു, പിന്‍വാങ്ങേണ്ടിവന്നു.
പുറംപോക്കുകളില്‍ ദാഇശ് പ്രവര്‍ത്തകര്‍ ഒളിഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇപ്പോള്‍ ദാഇശ് വിരുദ്ധ പോരാട്ടം നടന്നിരിക്കുന്നത്. ഈ പോരാട്ടം ഈ ഭാഗങ്ങളിലെ സാധാരണ ജനജീവിതം ഏറെ പ്രയാസകരമാക്കി മാറ്റിയിട്ടുണ്ട്.
ദാഇശിനെതിരെയുള്ള പുതിയ സഖ്യങ്ങളുടെ വിജയം ഏറെ കാലം നീണ്ടുനില്‍ക്കില്ല എന്നതാണ് വസ്തുത. ചരിത്രം അതിനു സാക്ഷിയാണ്. ഇതിന്റെ തകര്‍ച്ചയില്‍നിന്നും സമാനമോ ഇതിലും ഭീകരമോ ആയ മറ്റൊരു ദാഇശ് മുളച്ചുപൊന്തും. തീര്‍ച്ചയാണ്.
ദാഇശിന്റെ തിരിച്ചുപോക്കില്‍ ക്രഡിറ്റവകാശപ്പെടുന്നവര്‍ ഈ വിഷയത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ചരിത്രത്തിലൊരിക്കലും ഇനി ഒരു ദാഇശ് സമാനമായ ഭീകര പാര്‍ട്ടി ഉയര്‍ന്നുവരാത്തവിധം അതിനെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കണം. അപ്പോള്‍ മാത്രമേ അതിനെതിരെയുള്ള പോരാട്ടം വിജയം കാണുന്നുള്ളൂ.
അവലംബം: middleeastmonitor.com
വിവ. സിനാന്‍ അഹ്മദ്
Leave A Comment