പുണ്യ റസൂലി(സ്വ)നെ ഓര്‍ക്കണം
- Web desk
- Mar 8, 2014 - 16:57
- Updated: Mar 8, 2014 - 16:57
സഈദ് മഖ്‌ബരി(റ)യില്‍ നിന്ന് നിവേദനം:``അബൂഹുറൈറ(റ) ജനക്കൂട്ടത്തിനരികിലൂടെ നടന്ന് പോവുകയായിരുന്നു. ചുട്ടെടുത്ത ആട്ടിറച്ചി ഭക്ഷിക്കാന്‍ അവര്‍ ബഹുമാന്യരെ ക്ഷണിച്ചു. വേണ്ടെന്നു പ്രതിവചിച്ച അദ്ദേഹം പറഞ്ഞു: നബി(സ്വ)തങ്ങള്‍ ബാര്‍ലി റൊട്ടി പോലും വയര്‍ നിറയെ കഴിക്കാതെയാണ് നമ്മോട് വിടപറഞ്ഞത്.''(ബുഖാരി)
സ്വസമുദായത്തിന്റെ നന്മയും ഐശ്വര്യവും ജീവിത വ്രതമാക്കി, ശാരീരിക സുഖാസ്വാദനങ്ങള്‍ പരിചയിച്ചറിയാതെ, ജീവിതത്തിന്റെ അന്ത്യനിമിഷങ്ങളില്‍ പോലും `ഉമ്മതി'യെന്ന് സങ്കടപ്പെട്ട പുണ്യറസൂലി(സ്വ)നെ പാടെ മറന്നു പോയ ആധുനിക മുസ്‌ലിം സമൂഹത്തോടാണ് അബൂഹുറൈറ(റ) ഇവിടെ സംവദിക്കുന്നത്. അന്യനെ മറന്ന്, ആവോളം ആഹരിച്ച്, അനുഗ്രഹ വൈവിധ്യങ്ങള്‍ കൊണ്ട് കടാക്ഷിച്ച ദാതാവായ റബ്ബിനെയും സന്മാര്‍ഗത്തിലേക്ക് സ്‌നേഹപൂര്‍വ്വം ആനയിച്ച പുണ്യറസൂലി(സ്വ)നെയും വിസ്‌മരിക്കരുതേ നിങ്ങള്‍ എന്ന് ഈ ഹദീസ് നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment