വെടിവെപ്പുകാലത്ത് അമേരിക്കന്‍ മുസ്‌ലിമിന്റെയിടം
ലോകസാമ്രാജ്യത്വ ശക്തിയെന്ന അപ്പോസ്ഥലപ്പട്ടം ധരിക്കുന്ന അമേരിക്കയില്‍ നിന്ന് തുടരെത്തുടരെയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മുസ്‌ലിംകള്‍ക്കെതിരെയുളള ആക്രമണവാര്‍ത്തയാണ് അമേരിക്കന്‍ മുസ്‌ലിംകളെക്കുറിച്ച് വീണ്ടു വിചാരണ നടത്തുന്ന ഈ ലേഖനത്തിന് ഹേതുകം.
അടുത്തിടെ മൂന്നു യുവമുസ്‌ലിംകളെ നിര്‍ദയം വെടിവെച്ചു കൊന്ന അമേരിക്കന്‍ പൗരനെക്കുറിച്ചുള്ള വാര്‍ത്ത ലോകത്താകമാനം ചര്‍ച്ച ചെയ്യപ്പെട്ടു. ഫെയ്‌സ് ബുക്കില്‍ മതവിദ്വേഷം ജനിപ്പിക്കുന്ന കമന്റ് പോസ്റ്റു ചെയ്ത, അയല്‍വാസികളോട് നിരന്തരം ഉടക്കി നില്‍ക്കുന്ന ഒരു വ്യക്തിയാണ് പാര്‍ക്കിംങ് പ്രശ്‌നത്തിന്റെ പേരിലെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്ത ഈ കൊലപാതകത്തിന് മുതിര്‍ന്നത്. ചാപല്‍ ഹില്ലില്‍ നിന്നുള്ള ക്രെയ്ഗ് സ്റ്റീഫന്‍ എന്ന വിദ്യാര്‍ത്ഥിയാണ് യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോളിന കാമ്പസില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ നിന്ന് ആദ്യമായി വെടിയേറ്റു മരിച്ചത്, അടുത്തിടെ വിവാഹിതനായ അദ്ദേഹത്തിന്റെ ഭാര്യ ഡെഹ് ഷാദി ബറകാതും ഒരു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയാണ്. യു എസ് മാധ്യമങ്ങള്‍ പ്രസ്ഥുത സംഭവത്തെ കണ്ടില്ലെന്ന് നടിച്ചുവെന്നാരോപിച്ച് യു എസില്‍ പല മുസ്‌ലിം സംഘടനകളും പ്രസ്ഥാവനകളിറക്കിയിരുന്നു. യഥാര്‍ത്ഥത്തില്‍ പാര്‍കിംങ് പ്രശ്‌നമല്ല കൊലക്കു ഹേതുകമായതെന്നാണ് യുഎസിലെ പൊതു നിരീക്ഷകരുടെ വിലയിരുത്തല്‍. ഫെയ്‌സ് ബുക്കില്‍ മതസ്പര്‍ധയുണ്ടാക്കുന്ന സന്ദേശം പോസ്റ്റ് ചെയ്ത ഒരു വ്യക്തിയാണ് മൂന്ന് വിദ്യാസമ്പന്നരായ മുസ്‌ലിംകളെ കൊല ചെയ്തതെന്ന് പറയുമ്പോള്‍ കണ്ണടച്ചിരുട്ടാക്കുന്നത് സാമൂഹ്യ ക്രൂരതയാണ്.
പൊതുവെ സര്‍വമതങ്ങള്‍ക്കും അര്‍ഹിച്ച സ്വാതന്ത്രം നല്‍കുന്ന രാജ്യമാണ് അമേരിക്ക. ആവിഷ്‌കാരത്തിനും നിലപാടുകള്‍ക്കും മറ്റു മതകീയ ആചാരങ്ങള്‍ക്കും അമേരിക്ക വകവെച്ചു കൊടുക്കുന്ന സ്വാതന്ത്രം ഏറെ ശ്ലാഘനീയമാണ്. പക്ഷേ ജൂത,ക്രൈസ്തവ കൂട്ടുകെട്ടിന്റെ പിന്നാമ്പുറക്കാഴ്ചകളായി പലരംഗങ്ങളിലും അമേരിക്കന്‍ മുസ്‌ലിംകള്‍ ദുരിതമനുഭവിക്കുന്നുണ്ടോ എന്നത് വിലയിരുത്തേണ്ടതു തന്നെയാണ്. അമേരിക്കയില്‍ മൂന്നാം സ്ഥാനത്തു നിലക്കുന്ന ഏറ്റവും വലിയ മതമാണ് ഇസ്‌ലാം. 0.6% മാണ് അമേരിക്കയിലെ മുസ്‌ലിം ജനസംഖ്യ. മൊത്തം മുസ്‌ലിം ജനസംഖ്യയുടെ കാല്‍ ഭാഗവും ആഫ്രിക്കന്‍ അമേരിക്കക്കാരാണ്. കഴിഞ്ഞ എഴുപതു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇസ്‌ലാമിലേക്ക് കടന്നു വന്നവരാണിവരില്‍ സിംഹഭാഗവും. ആഫ്രിക്കയില്‍ നിന്നും കൊളോണിയല്‍ അമേരിക്കയിലേക്കെത്തിവരില്‍ 20% മുതല്‍ 30% മുസ്‌ലിംകളായിരുന്നു. 19 ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ വടക്കന്‍ അമേരിക്കയിലെ ബഹുഭൂരിഭാഗം മുസ്‌ലിംകളും കച്ചവടക്കാരോ സഞ്ചാരികളോ ആയിരുന്നു.
1880 മുതല്‍ 1914 വരെയുള്ള കാലഘട്ടത്തില്‍ ഉസ്മാനി ഭരണപ്രദേശങ്ങളില്‍ നിന്നും മുഗള്‍ ഭരണപ്രദേശങ്ങളില്‍ നിന്നും അനേകം പേര്‍ യുഎസിലേക്കു കുടിയേറി. 20 ാം നൂറ്റാണ്ടായപ്പോഴേക്കും യു എസിലെ മുസ്‌ലിം ജനസംഖ്യ ഭീമതോതില്‍ വര്‍ധിച്ചു. അമേരിക്കയിലെ 72% മുസ്‌ലിംകളും കുടിയേറ്റക്കാരോ രണ്ടാം തലമുറക്കാരോ ആണ്. 2005 ല്‍ അറബ് രാജ്യങ്ങളില്‍ നിന്നുള്ള അസംഖ്യം ജനത യുഎസിലെ ഔദ്യോഗിക പൗരന്മാരായി. ഇവരുടെ എണ്ണം കഴിഞ്ഞ ദശകത്തില്‍ കുടിയേറിപ്പാര്‍ത്തവരെക്കാള്‍ ഏകദേശം 96000 ഓളം വരും. 2009 ല്‍ 115,000 ലധികം മുസ്‌ലിംകള്‍ യു എസിലെ ഔദ്യോഗിക നിവാസികളായി.
ഒബാമ മുസ്‌ലിംകളെ യു എസിലേക്ക് വമ്പിച്ച തോതില്‍ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന വിവാദവുമായി കുറച്ചു മുമ്പ് പമേല ഗല്ലര്‍ മുന്നോട്ടു വന്നിരുന്നു. പക്ഷേ അത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയി എന്നുമാത്രം. ഒബാമ 2013 ല്‍ 300,000 മുസ്‌ലിംകളെ യുഎസിലേക്ക് ഇറക്കു മതി ചെയ്തു വെന്നായിരുന്നു അവരുടെ വാദം. പക്ഷേ ഇതൊരു കുറ്റാരോപണമായോ വിവാദമായോ എടുക്കേണ്ടതില്ലെന്നതാണ് ബൗദ്ധികപക്ഷം.
ലോകരാഷ്ട്രങ്ങളിലെ ജനസംഖ്യ കുടിയേറ്റക്കാരില്ലാതെ അപൂര്‍ണമാണ്. വിവിധ സാഹചര്യങ്ങളില്‍ വിവിധ ഉദ്ദേശ്യങ്ങളുമായി പലരാജ്യങ്ങളിലേക്കും പലവംശജരും വിവിധ മതസ്ഥരും കുടിയേറിപ്പാര്‍ത്തിട്ടുണ്ട്. പക്ഷേ ആസൂത്രിതവും മറ്റു മതങ്ങളെ തച്ചു തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയുള്ളതുമായ കുടിയേറിപ്പാര്‍ക്കലുകളാണ് ലോകത്ത് എന്നും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്. അമേരിക്കയുടെ സിരാകേന്ദ്രങ്ങള്‍ നിയന്ത്രിക്കുന്നത് ജൂതന്മാരാണ്, സാക്ഷാല്‍ ഒബാമ വിചാരിച്ചാല്‍ പോലും ജൂതരുടെ ഗൂഢാലോചനകളോ മറ്റോ തകര്‍ക്കാനോ പൊളിക്കാനോ സാധ്യമല്ല.
വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കരുനീക്കമാണ് ജൂതരെ ഇതിന് പ്രാപ്തരാക്കിയത്. ലക്ഷ്യവും ബോധവും അവരെ കൂടുതല്‍ ഊര്‍ജസ്വലരാക്കി. മുസ്‌ലിംകള്‍ക്കും വേണ്ടത് ഇത്തരമൊരു ചുവടുവെയ്പ്പാണ്. അമേരിക്കന്‍ മുസ്‌ലിംകള്‍ ഇപ്പോഴും വലിയ പ്രതീക്ഷയിലാണ്. ഭാവിയില്‍ അമേരിക്കയുടെ ചെങ്കോല്‍ തിരിക്കാന്‍ മുസ്‌ലിമിനു കഴിയുമെന്നവര്‍ വിശ്വസിക്കുന്നു. കാപിറ്റോള്‍ ബില്‍ഡിംഗില്‍ വെച്ചു തന്നെ ഭരണ കൂടത്തെ എതിര്‍ക്കാനുള്ള സ്വാതന്ത്രം അമേരിക്കയിലുണ്ട്. അമേരിക്കക്കാര ഏറെ അറപ്പോടെയും വെറുപ്പോടെയും കണ്ടിരുന്ന കറുത്ത വര്‍ഗക്കാരിലൊരാളാണ് ഇന്ന് അമേരിക്കയുടെ പ്രസിഡണ്ട്. എന്നിട്ടും കറുത്തവര്‍ഗക്കാരന്‍ പരസ്യമായി അക്രിമിക്കപ്പെടുന്നുവെന്നതിന്റെ പിന്നാമ്പുറം മറ്റൊന്നാണ്.
ജൂത സ്വാധീനത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് അമേരിക്കുയുടെ വദേശനയങ്ങളെത്രയും. മുസ്‌ലിം ലോകത്തോടും മറ്റും ഇടക്കിടെ കൈക്കൊള്ളുന്ന സഹിഷ്ണുതയും അനുകമ്പയും ചിലലക്ഷ്യ സാക്ഷാല്‍ക്കാരത്തിനുള്ള മുഖം മിനുക്കലായി കണക്കുകൂട്ടുന്നതാവും കൂടുതല്‍ ഉചിതം. കാരണം കിട്ടുന്ന അവസരങ്ങളിലൊക്കെ പരമാവധി ഊറ്റിക്കുടിച്ച് വലിച്ചെറിയുന്ന അവസ്ഥാവിശേഷം അമേരിക്കന്‍ ബന്ധങ്ങളുടെ രീതിശാസ്ത്രമാണ്. ഇറാഖ്, സഊദി,ലിബിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളോടുള്ള അമേരിക്കാന്‍ ബന്ധങ്ങള്‍ ഇതിന്റെ സുവ്യക്ത ഉദാഹരണങ്ങളാണ്.ഇന്ത്യയുമായുള്ളള്ള ബന്ധത്തിലും നാം കണ്ടത് മറ്റൊന്നല്ല.



Leave A Comment