ദുരിതക്കയത്തിലേക്ക് യമനും
ഇറാഖിലെയും സിറിയയിലെയും അഭ്യന്തര സംഘര്‍ഷങ്ങള്‍ കെട്ടടങ്ങും മുന്‍പേ മറ്റൊരു മുസ്ലിം രാജ്യമായ യെമനും യുദ്ധ ഭൂമികയായി മാറിയിരിക്കുകയാണ്.
ശിയാ വിഭാഗങ്ങളിലെ സായുധ ഗ്രൂപ്പുകളുടെ രൂക്ഷമായ പോരാട്ടം യെമനില്‍ സാധാരണക്കാരുടെ ജീവിതത്തെ വരെ ബാധിച്ചിരിക്കുന്നു. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ശിയാ വിഭാഗമായഹൂത്തികളുടെ കലാപ വര്‍ഷം യെമനില്‍ കൂടുതല്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്ത് ഐഎസിന്‍റെ കടന്നുകയറ്റം ഉണ്ടായേക്കുമെന്നാണ് ഭരണകൂടത്തിന്‍റെ ഭയം.
രാഷ്ട്രീയമായും ഭൂമിശാസ്ത്രപരമായും ഏറെ ഭിന്നിച്ചു നില്‍ക്കുന്ന രാജ്യമാണ് യെമന്‍. സമ്പന്നമായൊരു സംസ്കാരത്തിന്റെ അവകാശികളാണ് യെമനികളെങ്കിലും ഇപ്പോള്‍ ദാരിദ്ര്യവും രാഷ്ട്രീയ നിഷ്ക്രിയത്വവുമാണ് യെമിനിലെ അഭ്യന്തര പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ തലസ്ഥാനമായ സന്‍ആ പിടിച്ചടക്കിയ ഹൂതി വിമതര്‍, രാജ്യത്തെ 21 പ്രവിശ്യകളില്‍ ഒമ്പതെണ്ണത്തിന്‍റെ നിയന്ത്രണവും കൈക്കലാക്കിയിട്ടുണ്ട്. യെമനിലെ മാറിമാറി വരുന്ന സര്‍ക്കാറുകളുടെ തരംതാഴ്ന്ന സമീപനങ്ങളും എക്കാലത്തും അരികുവത്കരിക്കപ്പെട്ടു കഴിയാന്‍ വിധിക്കപ്പെട്ടതുകൊണ്ടും മാത്രമാണ് രാജ്യത്ത് അക്രമണങ്ങളും കലാപങ്ങളും അഴിച്ചുവിടുന്നെതന്നാണ് ഹൂതികളുടെ ഭാഷ്യം. യെമനിലെ ശിയാ ഗോത്ര വിഭാഗമായ ഇവര്‍ 1990-കളിലാണ് രംഗപ്രവേശനം ചെയ്തത്. യമനിലെ മുന്‍ഭരണാധികാരിയായിരുന്ന അലി അബ്ദുല്ല സ്വാലിഹിന്‍റെ ഒത്താശയോട തുടക്കമിട്ട ഇവരുടെ സായുധപോരാട്ടമാണ് ഇന്ന് അറബ് ലോകത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിക്കൊണ്ടിരിക്കുന്നതും.
പടിഞ്ഞാറന്‍ രാഷ്ട്രങ്ങളുടെ ഗൂഡ തന്ത്രങ്ങളുടെ പുതിയ പതിപ്പാണ് സത്യത്തില്‍ യെമനിലിപ്പോള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. സുന്നി-ശിയാ വിഭാഗീയതയെ ഊതിവീര്‍പ്പിച്ച് അവിടെ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ശിയാ വിഭാഗത്തെ ഇറാനും സുന്നി വിഭാഗത്തെ സൗദി അറേബ്യയുമാണ് ഈ വിഭാഗീയ പോരാട്ടങ്ങള്‍ക്ക് മുന്‍നിരയിലുള്ളത്. പശ്ചിമേഷ്യന്‍ മുസ്ലിം രാജ്യങ്ങളില്‍ നടന്ന സമീപകാല സംഭവവികാസങ്ങള്‍ അമേരിക്കയുടെ പിന്നാമ്പുറ കളികള്‍ മൂലം നടന്ന പ്രക്ഷോഭങ്ങളും കലാപങ്ങളുമാണെന്ന് മനസ്സിലാക്കാനാവും. ഏതൊരു ജനതയെയും പോലെ മുസ്ലിംകളിലും നിലനില്‍ക്കുന്ന വിശ്വാസപരമായ വിഭാഗീയത മുസ്ലികളുടെ തന്നെ ശക്തി ശോഷണത്തിന് ഉപയോഗിക്കപ്പെടുകയാണ്. ഈജിപ്തിലും ലിബിയയിലും അട്ടിമറികളാണ് അറബ് വസന്തം സമ്മാനിച്ചതെങ്കില്‍ സിറിയയിലും യമനിലും ഈ സുന്നീ-ശിയാ വിഭാഗീയതയാണ് തെളിഞ്ഞുകണ്ടത്. സിറിയയില്‍ ബശ്ശാര്‍ അല്‍അസദിന്‍റെ ശിയാ ഭരണകൂടത്തെ താഴെയിറക്കാന്‍ ജനം തെരുവിലിറങ്ങിയങ്കില്‍ യമനില്‍ മന്‍സൂര്‍ ഹാദിയുടെ സുന്നി ഭരണകൂടത്തെ താഴെയിറക്കാനാണ് അബ്ദുല്‍ മാലികിന്‍െറ നേതൃത്വത്തില്‍ സംഘടിച്ച ഹൂതികള്‍ രംഗത്തുവന്നത്. ബശ്ശാര്‍ അല്‍അസദിനെതിരെ തുടങ്ങിയ കലാപത്തിന് നേതൃത്വം നല്‍കിയ അബൂബക്കര്‍ അല്‍ ബഗ്ദാദി അമേരിക്കയുടെയും ഇസ്രായേലിന്റെയും നിര്‍മിതയാണെന്ന പലരുടെയും വെളിപ്പെടുത്തല്‍ ഇതോടൊപ്പെ ചേര്‍ത്തുവായിക്കണം.
ശക്തവും സുസജ്ജവുമായ മുസ്ലിം രാജ്യങ്ങളില്‍ അസ്ഥിരതയുടെയും അസ്വാരസ്യങ്ങളുടെയും വിത്തുകള്‍ പാകി എന്നും അഭ്യന്തര പ്രശ്നങ്ങളില്‍ മാത്രം അറബ് ലോകത്തിന്റെ ശ്രദ്ധകേന്ദ്രീകരിക്കാനും രാജ്യത്തെ, രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിത്വത്തിനറെ നാരായ വേരുകളെ അടര്‍ത്തിമാറ്റലുമാണ് ഇതന് പിന്നില്‍ പാശ്ചാത്യശക്തികള്‍ ലക്ഷ്യംവെക്കുന്നത്.
പശ്ചിമേഷ്യയില്‍ പുതിയ സമവാക്യം രൂപപ്പെട്ടുവരവെയാണ് യമനിലെ സംഘര്‍ഷങ്ങള്‍ ആരംഭിച്ചതെന്നത് വിചിത്രമാണ്. ഇറാനുമായി അമേരിക്ക അനുനയ സമീപനം സ്വീകരിക്കുകയും ഹൂതികളെ ഒതുക്കാമെന്ന ഭാവേന സൗദി അതിര്‍ത്തിയില്‍ ഡ്രോണ്‍ ആക്രമണം നടത്തുകയും ചെയ്തപ്പോഴാണ് സൗദി അറേബ്യ പടര്‍ക്കളത്തിലിറങ്ങിയത്. തങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളിലുള്ള ഗോത്രങ്ങളാണ് ഹൂതികളുടെ ശക്തികേന്ദ്രങ്ങളെന്നും അത് തങ്ങളുടെ രാജ്യത്തേക്ക് കൂടി വ്യാപിക്കുമെന്ന ഭീതിയാണ് സഊദി ഭരണകൂടത്തെ ഹൂതികള്‍ക്കെതിരെ സൈനിക നീക്കം നടത്താന്‍ പ്രേരിപ്പിക്കുച്ചത്.
സത്യത്തില്‍, ഒരോ മുസ്ലിം രാജ്യങ്ങളിലെയും രാഷ്ട്രീയാന്തരീക്ഷം മനസ്സിലാക്കിയതിന് ശേഷം ഭരണകൂടത്തിനെതിരെ അസ്വസ്ഥതകളുടെ കരിനിഴല്‍ വീഴ്‍ത്താന്‍ സാധ്യമാക്കുന്ന വിവിധയിനം ആക്രമണ പദ്ധതികള്‍ പരീക്ഷിക്കുകയാണ് അമരിക്കയും മറ്റു ഇതര പാശ്ചാത്യശക്തികളും. സുസ്ഥിര ഭരണമുള്ള രാജ്യങ്ങളില്‍ പട്ടാള വിപ്ലവങ്ങള്‍ക്ക് നേതൃത്വം നല്‍കിയും പ്രബല വിഭാഗങ്ങളുടെ കീഴില്‍ ഭരണം നടത്തുന്ന രാജ്യങ്ങളില്‍ എതിര്‍വിഭാഗത്തെ ഇളക്കിവിട്ടുമാണ് അമേരിക്ക ഉന്മൂലന പദ്ധതികള്‍ നടപ്പിലാക്കുന്നത്. സിറിയിയിലെ കലാപങ്ങള്‍ക്ക് സുന്നി സൈന്യമെന്ന പേരില്‍ ഐസിസിനെ ഇറക്കിയ പോലെ യെമനിലെ സുന്നിഭരണകൂടത്തിനെതിരെ ശിയാ വിഭാഗമായ ഹൂതികളെയും ഇറക്കിയെന്ന് മാത്രം.
പശ്ചിമേഷ്യയെ യുദ്ധഭ്രാന്തരും രക്ത ദാഹികളുമാക്കി തള്ളിയിടാന്‍ അമേരിക്കയുടെയും മൊസാദിന്റെയും കൂട്ടുകെട്ട് രൂപപ്പെടുത്തിയ റോഡ് മാപ്പിന്‍റെ ഒടുവിലത്തെ എപ്പിസോഡാണ് യെമനില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇറാനുമായി അനുനയ സമീപനമുണ്ടാക്കുമ്പോള്‍ അമേരിക്കക്ക് വേണ്ടത് അവരുടെ ശത്രുക്കള്‍ അസ്വസ്തരാകലാണ്. അതിന് സുന്നി ഭരണകൂടത്തിന് കീഴിലുള്ള യെമിനില്‍ ശിയാ വിഭാഗത്തെ ഇളക്കിവിടുകയും അതുവഴി ഇറാന്റെ മുഖ്യശത്രുക്കളായ സഊദിയെ കൂടി അസ്വസ്ഥരാക്കുകയും ചെയ്യുന്നു. അയല്‍ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ സഊദിക്കുകൂടി ഭീഷണിയാകുമെന്നത് കൊണ്ടാണ് സംയുക്ത സൈനിക നീക്കത്തിന് ജീസിസി രാജ്യങ്ങള്‍ തയ്യാറെടുക്കുന്നത്. ആശയപരമായും നയതന്ത്രപരമായും ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്ക് എന്നും ഭീഷണിയായിരുന്ന ഇറാനെ പിന്തുണച്ച് ശിയാ ഭീകരതയിലൂടെ അറബ് മുസ്ലിം ശക്തി തകര്‍ക്കക എന്ന ലക്ഷ്യം മാത്രമാണ് ഇതിനു പിന്നില്‍ അമേരിക്കക്കും സഖ്യ കക്ഷികള്‍ക്കുമുള്ളത്.



Leave A Comment