ദി ലവ് ക്വീന്‍ ഓഫ് മലബാര്‍: കമല സുരയ്യ വീണ്ടും വായിക്കപ്പെടുമ്പോള്‍
kamaനാടൊട്ടുക്കും സാന്നിധ്യമറിയിച്ച് ലോകം കീഴടക്കിയവന്‍ മലയാളി! സാങ്കേതിക-വാണിജ്യ മികവുകളില്‍ ലോകത്തിന് ബുദ്ധിയും വെളിച്ചവും നല്‍കുന്നവന്‍ മലയാളി! സമ്പൂര്‍ണ സാക്ഷരന്‍! സംസ്‌കാര സമ്പന്നന്‍! നാലാളുടെ മുന്നില്‍ പൊങ്ങച്ചം പറയാന്‍ ഇത്തരം വൈശിഷ്ട്യങ്ങള്‍ എമ്പാടുമുണ്ടെങ്കിലും ചില യാഥാര്‍ഥ്യങ്ങളെ സമീപിക്കുമ്പോള്‍ ഭൂമിമലയാളത്തിന് പരിചയമുള്ള മലയാളി എത്രമാത്രം അധമനാണെ് തോന്നിപ്പോകുു. മെരിലിവൈസ്‌ബോഡ് എ ഉത്തര അമേരിക്കന്‍ വനിത കമലാസുരയ്യയുടെ ഇസ്‌ലാം മതാശ്ലേഷത്തിന്റെ അഞ്ചു വര്‍ഷം മുമ്പ് തുടങ്ങിയതും പിയെും അഞ്ചു വര്‍ഷം തുടര്‍തുമായ സംഭാഷണത്തിലൂടെ തയ്യാറാക്കിയ മൈസ്റ്റോറിയുടെ രണ്ടാം ഭാഗവും അതിന്റെ മലയാള പതിപ്പും ആസ്പദമാക്കി മാതൃഭൂമി കുത്തിപ്പൊക്കു വിവാദങ്ങളും അതിനു സോഷ്യല്‍ മാധ്യമങ്ങളിലടക്കം വ അശ്ലീല പ്രതികരണങ്ങളും കേരളത്തിന്റെ സാംസ്‌കാരിക ബോധത്തെ പ്രതിക്കൂ'ിലാക്കുതായിരുു. മലയാളി മനസ്സ് മാത്രം മാറിയില്ല, പ്രതികരണം ഇങ്ങനെയെങ്കില്‍ താന്‍ എഴുത്ത് നിര്‍ത്താം, ജീവിതം തകര്‍ക്കു കത്തുകള്‍, പി െഫോണും, ഈ മകള്‍ക്ക് മാപ്പു തരിക....തുടങ്ങിയവ ഇസ്‌ലാം ആശ്ലേഷിച്ച ശേഷം സുരയ്യ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'സസ്‌നേഹം' എ കോളത്തില്‍ എഴുതിയ ആത്മകഥാംശ രചനകളുടെ തലക്കെട്ടുകളില്‍ ചിലതാണ്. ഇതു പ്രസിദ്ധീകരിച്ച മാതൃഭൂമി ത െഅവര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ മുണിപോരാളിയാകുമ്പോള്‍ അനാവൃതമാകുത് സാഹിത്യ സാംസ്‌കാരിക മേലാളന്‍മാര്‍ കൊണ്ടുനടക്കു കാപട്യത്തിന്റെ കൊടുമുടിയാണ്. മൈസ്റ്റോറി ഇംഗ്ലീഷിലെഴുതിയ കമലാദാസ് അതിന്റെ തുടര്‍ഭാഗവും ഒരു ഇംഗ്ലീഷ് എഴുത്തുകാരിയുമായി തന്നെ പങ്കുവെക്കുന്നതില്‍ ദുര്‍വ്യാഖ്യാന തല്‍പരരായ മലയാളികളോട് ഒരു മുഖംതിരിക്കലുണ്ട്. മലയാളിയെപ്പോലെ പത്രക്കടലാസ് കടിച്ചുവലിച്ചു തിന്ന് നശിച്ചു പോകുന്ന മറ്റൊരു ജന്തു ഈ ഭൂമുഖത്തുണ്ടോ എന്നു സിവിക് ചന്ദ്രന്‍ പ്രതികരിച്ചത് സുരയ്യ കൃഷ്ണനെ കൊണ്ടുപോകുന്നു എന്ന പ്രസ്താവന വിവാദമായപ്പോഴായിരുന്നു. രണ്ടുവരക്കോപ്പി എഴുതിയേ മലയാളിക്കു പരിചയമുള്ളൂ. മലയാളി സാഹിത്യവായനക്കാരനല്ല; പത്രവായനക്കാരന്‍ മാത്രം. അതു കൊണ്ട് മാധവിക്കുട്ടിയെയും ഒ.വി വിജയനെയും മലാളിക്ക് മനസ്സിലാവുകയേ ഇല്ലെന്നു സിവിക്. പുസ്തകത്താളുകളുടെ അനന്ത സാമ്രാജ്യങ്ങളില്‍ അക്ഷരങ്ങള്‍ കൊണ്ടുള്ള അതിശക്ത അധിനിവേശമായി മാധവിക്കുട്ടി എന്ന മലയാളത്തിന്റെ അത്ഭുത പ്രതിഭാസം പഠനങ്ങളായും അതിലേറെ വിവാദങ്ങളായും അവതരിപ്പിക്കപ്പെട്ടപ്പോള്‍ അവള്‍ എന്തായിരുന്നുവോ അത് നേരാംവണ്ണം അപ്രകാശിതമായി തുടരുകയാണ്. സുരക്ഷിതത്വത്തിനു വേണ്ടി അവര്‍ തെരഞ്ഞെടുത്ത മതത്തിന്റെ പ്രസക്തിയും ആ തീരുമാനത്തിലെ യുക്തിബോധവും ചര്‍ച്ചയാക്കുതിനു പകരം ദുര്‍വ്യാഖ്യാനങ്ങള്‍ കൊണ്ടും അപശ്രുതികള്‍ കൊണ്ടും അവരെ വേട്ടയാടാനാണ് മാധ്യമ മുത്തശ്ശികള്‍ ശ്രമിക്കുന്നത്. മാധവിക്കുട്ടി എന്നും കമലാദാസ് എന്നും വിശ്വവിശ്രുതയായ അവര്‍ എന്തു കൊണ്ട് സുരയ്യയായി പുതുപ്പിറവി കൊണ്ടു എന്നത് അവരുടെ തന്നെ സംഭാഷണങ്ങളില്‍ നിന്നോ രചനകളില്‍ നിന്നോ വിലയിരുത്താതെ അകലെ മാറി ഭീതിയോടെ വീക്ഷിക്കാനും മാധ്യമക്കഴുകന്‍മാര്‍ ഛര്‍ദ്ദിക്കുന്ന ഉച്ഛിഷ്ടങ്ങള്‍ ചികയാനുമേ കേരളം മിനക്കെടുന്നുള്ളൂ. ഇസ്‌ലാം സ്വീകരിച്ചതിനു ശേഷവും ഒരു ദശാബ്ദകാലം അനുഗ്രഹീത ആയുര്‍ദൈര്‍ഘ്യം അനുഭവിച്ച അവര്‍ നല്ലൊരു കാലം തുറ വാതിലും തുറ മനസ്സുമായി കേരളത്തില്‍ ഉണ്ടായിരുന്നു. അടുത്തറിയാന്‍ ശ്രമിച്ചില്ലെങ്കില്‍ പോട്ടെ, പകരം അപാരമായ അവരുടെ സ്‌നേഹ ഹൃദയവും സഹിഷ്ണുതാ മനോഭാവവും ചൂഷണം ചെയ്ത് കല്ലെറിഞ്ഞ് രക്തം വാര്‍ാെഴുകുന്നതു കണ്ട് രസിക്കാനാണ് മലയാളി ശ്രമിച്ചത്. സമാധാനതീരം തേടി തണ്ണീര്‍പന്തലുകള്‍ക്ക് ശമിപ്പിക്കാനാവാത്ത ദാഹവുമായി പാരമ്പര്യവുമായി പൊരുത്തപ്പെടാനാവാതെ നാലപ്പാട്ടെ വാഴകള്‍ക്കിടയില്‍ നിന്ന് നീര്‍മാതളപ്പൂക്കള്‍ക്കിടയില്‍ നിന്ന് പടിഞ്ഞാറെ പാലയും യക്ഷിപ്പനയും കട് സമുദ്രസമാനമായി തോന്നിയ തോടും കുളവും ആള്‍മറയില്ലാത്ത കിണറും താണ്ടി ബാല്യകാലം മുതല്‍ ചകിതയായി ഓടിയ കവയത്രിയെ നാമാരും മനസ്സിലാക്കിയില്ല. പാപങ്ങള്‍ ഒടുവില്‍ പുണ്യങ്ങളാവുമെും ചളിയില്‍ നിന്ന് ചെന്താമര പോലെ, തമസ്സില്‍ നിന്ന് നൂതനബോധം പോലെ കരകാണാ കടലായ നിഷ്‌കളങ്കതയെ കണ്ടെത്തുമെന്നും ദീര്‍ഘര്‍ശനം നടത്തിയ ഏകമുഖി നമുക്ക് ഇന്നും ഒരപരിചിതയാണ്. അന്ധന്‍മാരെങ്കില്‍ കൂടി അകക്കണ്ണു തുറപ്പിക്കാന്‍ പോന്ന നേരിന്റെ വേരന്വേഷണ പ്രയാണത്തില്‍ സര്‍ഗാത്മകതയുടെ വെടിക്കെട്ടു കൊണ്ട് അകമ്പടി തീര്‍ക്കുമ്പോഴും മലയാളിയെന്തേ നാണക്കേടിന്റെ വിദൂഷക വേഷം കെട്ടി? അവരെയും അവര്‍ ആശ്ലേഷിച്ച മതത്തെയും വെറുതെ വിടുകയെങ്കിലും ചെയ്യുന്നതിന് പകരം ഭൂതക്കണ്ണാടിയുമായി കാമുകഭൂതത്തെ തപ്പിത്തിരക്കി? ചിന്താശേഷി മരവിച്ചിട്ടില്ലാത്ത ഏതൊരുത്തന്റെയും ബോധതലങ്ങളില്‍ ഉണര്‍ത്തുപാട്ടിന്റെ തിരികൊളുത്തലാണ് സുരയ്യയുടെ സത്യാന്വേഷണ യാത്ര. തന്റെ ഉറച്ച കാല്‍വെപ്പുകളെ ഊക്കുള്ള വാക്കു കൊണ്ട് കൊത്തിവെക്കുന്ന 'ഏകമുഖി' എന്ന സാമാന്യ ദൈര്‍ഘ്യമുള്ള കവിത ഇസ്‌ലാം സ്വീകരിക്കുതിന്റെയും ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പെ എഴുതിയതാണ്. അതിലെ ചില വരികള്‍ ഇങ്ങനെയാണ്. 'നിനക്ക് ജീവിതത്തോട് പൊരുത്തപ്പെടുവാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാവാം നീ കവിത എഴുതുത്. ആവശ്യക്കാര്‍ ഇല്ലെങ്കില്‍ കൂടി ചന്തസ്ഥലത്ത് വില്‍പന സാമഗ്രികള്‍ നിരത്തുന്ന ഒരാദിവാസി പെണ്‍കൊടി പോലെയാണു നീ. നിന്റെ നീണ്ട ചൂണ്ടല്‍ കലങ്ങിയ ജലാശയത്തില്‍ സത്യത്തിനായ് പരതുന്നു. നിന്റെ നീണ്ട ചുണ്ടലിന്‍ വക്കാല്‍ പിടഞ്ഞു മരിക്കുന്ന മത്സ്യമോ സത്യം? നിന്റെ ഇരിപ്പിടത്തിനു ചുറ്റും ചത്തുമലച്ച മീനുകള്‍ മാത്രം. അയഥാര്‍ഥങ്ങള്‍, നാറുന്ന അയഥാര്‍ഥങ്ങള്‍. നീ നിന്നോട് തന്നെ സംസാരിക്കുന്നു. മനുഷ്യര്‍ നിര്‍മിച്ച ദൈവങ്ങള്‍ക്കും മനുഷ്യര്‍ക്കെന്ന പോലെ ഗുഹ്യാവയവങ്ങള്‍ ഉണ്ടാകണം. പിന്നിലൊളിപ്പിച്ച മൃദുലാവയവങ്ങള്‍ ദൈവത്തെ അരൂപിയായ സത്യമായ് മാത്രം കാണുവാന്‍ നിനക്കു കഴിവുണ്ടോ? നിന്റെ കണ്ണുകള്‍ക്ക് വെളിച്ചമുണ്ടോ? ആ കടിഞ്ഞാണിട്ട കണ്ണുകള്‍ക്ക്, വഴിയില്‍ കുളമ്പടി വിതറുന്ന കണ്ണുകള്‍ക്ക് സത്യത്തെ കാണുവാന്‍ കരുത്തുണ്ടോ? .....സത്യത്തിന്റെ ചൈതന്യത്തില്‍ എന്റെ കാലുറച്ചാല്‍ തല്ലുകൊണ്ട പന്നിയെ പോലെ അപമാനിതയായി അലയേണ്ടി വരില്ല. എനിക്കൊരിക്കലും ഇങ്ങനെ അലയേണ്ടി വരില്ല.' ശൈശവത്തില്‍ പിതാവിന്റെയും ശേഷം ഭര്‍ത്താവിന്റെയും കുടെ താമസിക്കുമ്പോള്‍ നിരന്തരമായ പറിച്ചുനടലിന്റെയും പലായനത്തിന്റെയും നടുക്ക് ജീവിതം എവിടെയും വേരുപിടിക്കാതെ അസ്വസ്ഥതയുടെ കെട്ടും മാറാപ്പും പേറി നഗരങ്ങളിലും ഗ്രാമങ്ങളിലും മാറിമാറി താമസിക്കേണ്ടി വന്നിട്ടുണ്ട്. ഇക്കാലയളവിലൊക്കെ തന്നെ ഒറ്റപ്പെടലിന്റെ വീര്‍പ്പുമുട്ടലും സ്‌നേഹനിരാസത്തിന്റെ വന്യതയും നേരിടേണ്ടി വന്ന അവര്‍ തന്റെ നൈസര്‍ഗികമായ കഴിവുകള്‍ കൊണ്ട് ശാശ്വത മോചനത്തിന്റെ വഴി തേടുകയായിരുന്നു. തന്റെ ദുരവസ്ഥ പലവട്ടം വിശദമാക്കിയിട്ടുള്ള അവര്‍ 'നീര്‍മാതളം പൂത്തകാല'ത്തില്‍ എഴുതി: ''ഞാന്‍ ആര്‍ക്കു വേണ്ടി ജനിച്ചു? ഞാന്‍ ആര്‍ക്കു വേണ്ടി വളരുന്നു? എന്ന ചോദ്യങ്ങള്‍ എന്നെ പലപ്പോഴും അലട്ടി. തെല്ലൊരാശ്വാസം തരുന്ന ഉത്തരം ദൈവം എന്നായിരുന്നു. എന്നെ മനസ്സിലാക്കി എന്നെ സ്‌നേഹിക്കുന്ന ഒരു ദൈവം അദൃശ്യനായിട്ട്‌ന എ്‌ന്‌ാേടൊത്ത് കഴിയുന്നു എന്ന് ഞാന്‍ സങ്കല്‍പിച്ചു. എന്റെ മനസ്സിനും ശരീരത്തിനും നാള്‍ക്കുനാള്‍ വന്നുപെടുന്ന പരിവര്‍ത്തനം സംതൃപ്തിയോടെ ആ ദൈവം നോക്കിക്കാണുന്നുവെന്നും ഞാന്‍ അന്നു വിശ്വസിച്ചു... ..തന്റെ മക്കള്‍ ആരായിരുന്നുവെന്നേനാ അവരുടെ ജീവിത ലക്ഷ്യങ്ങള്‍ ഏതെല്ലാ്െനമാേ എന്റെ അച്ഛന്‍ മനസ്സിലാക്കാന്‍ ശ്രമിച്ചില്ല. അച്ഛന്‍ കുട്ടിയായിരുന്ന കാലഘട്ടത്തില്‍ ഒരച്ഛനും മക്കളോട് അടുപ്പം കാണിച്ചിരുന്നില്ല. ശാസിക്കുകയും ശിക്ഷിക്കുകയും മാത്രമാണ് ഒരച്ഛന്റെ കടമയെന്ന് ആ തലമുറ തെറ്റിദ്ധരിച്ചു. താരതമ്യേന സുഗമമായ ഒരു പാത മക്കള്‍ക്ക് കാണിച്ചു കൊടുക്കുവാനും മിനക്കെട്ടില്ല. തെറ്റു ചെയ്ത് അതിന്റെ അനന്തരഫലമായ വേദന അനുഭവിച്ചു മാത്രമേ ഞങ്ങള്‍ക്ക് തെറ്റ് ഏതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഞങ്ങള്‍ക്ക് മാര്‍ഗദര്‍ശികളുണ്ടായിരുില്ല.'' ഇസ്‌ലാം സ്വീകരിക്കുതിന്റെ ഏതാണ്ട് മൂന്നു പതിറ്റാണ്ട് മുമ്പെഴുതിയ 'എന്റെ കഥ'യില്‍ പങ്കുവെക്കുന്ന ദൈവ സങ്കല്‍പങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: ശ്രീകൃഷ്ണനില്‍ പുലര്‍ത്തിയിരുന്ന കാമുക സങ്കല്‍പത്തിനും ജ്യേഷ്ഠസഹോദരിയുടെ സ്ഥാനം കല്‍പിച്ചിരുന്ന ലളിതാദേവിയിലുള്ള വിശ്വാസത്തിനുമപ്പുറം ദേവന്‍മാരും ദേവിമാരും എമ്പാടുമുണ്ടായിട്ടും രക്ഷാശിക്ഷകള്‍ക്കധികാരവും ശക്തിയുമുള്ള ദൈവവിശ്വാസം തനിക്ക് ലഭിച്ചിരുന്നില്ല. രാജകുടുംബത്തിലെ പെണ്ണുങ്ങള്‍ തങ്ങളെ തൊട്ടാല്‍ അയിത്തമാകുമെന്ന് പേടിക്കുന്നുവെങ്കില്‍ മഥുരയിലെ രാജാവായ ശ്രീകൃഷ്ണന്‍ പിെന്നയെങ്ങനെയാണ് എന്നെ സ്പര്‍ശിക്കുക എന്ന ചോദ്യത്തിന് അമ്മമ്മക്കും മറപടി പറയാനാകുില്ല. ഹിന്ദുമതത്തില്‍ പൂര്‍ണവിശ്വാസമുള്ള ഒരാള്‍ക്ക് അനാഥത്വം വന്നുപെടുകയില്ലെന്ന് പറയുമ്പോഴും ദൈവങ്ങളുടെ അറ്റമില്ലാത്ത പട്ടിക നിരത്തി അമ്മാവന്‍മാരെയും നാത്തൂന്‍മാരെയും ഇഷ്ടാനുസരണം ദത്തെടുക്കാന്‍ പറയുതില്‍ നിങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നത് ദൈവങ്ങളല്ല, കേവല ബന്ധു സങ്കല്‍പമാണെും സമര്‍ഥനമുണ്ട്. തന്റെ അന്തരംഗം വേവുന്ന ഏകാന്തതയുടെ അഗ്നിക്ക് ശമനം വരുത്തുന്ന വിശ്വാസ ബലം പകരാന്‍ ഈ സങ്കല്‍പ ലോകം അപര്യാപ്തമാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്. പുരയിടമുണ്ടായിട്ടും പേമാരിക്കും പൊരിവെയിലിനും തന്നെ ശല്യം ചെയ്യാനാകുന്നുവെങ്കില്‍ അത്തരം പാര്‍പ്പിടത്തിന് പിന്ന െഎന്തു പ്രസക്തി? മതവിശ്വാസിയായിട്ടും അവിശ്വാസിയുടെ ആകുലതകള്‍ അലട്ടുന്നുവെങ്കില്‍ അത്തരം വിശ്വാസ കുതൂഹലങ്ങള്‍ കൊണ്ടു എന്ത് കാര്യം? അകക്കാമ്പ് നഷ്ടപ്പെട്ട യാത്രികന് തന്റെ വഴിവക്കുകളില്‍ കൗതുകപ്പെടാന്‍ കാര്യമായൊന്നും ഉണ്ടാവില്ലെങ്കിലും കണ്ണുകള്‍ തുറന്നു പിടിക്കുന്നവന് ചിന്തക്ക് ചൂടു പകരുന്ന ദൃശ്യങ്ങളില്‍ നിന്നും നിസ്സംഗതയോടെ കണ്ണെടുക്കാനാവില്ല. കാറ്റും മഴയും കാടും കടലും മണ്ണും വിണ്ണും ഗ്രഹങ്ങളും സൗരയൂഥങ്ങളും വ്യതിയാന വിധേയമാകുന്ന ഋതുക്കളും രാപ്പകലുകളുമെല്ലാം അത്യത്ഭുതകരങ്ങളായി സംവിധാനിച്ച് നിയന്ത്രിക്കുന്ന സ്രഷ്ടാവിന്റെ ശക്തിവൈഭവവും യുക്തിബോധവും എങ്ങനെ അംഗീകരിക്കാതിരിക്കാനാവും? ഭയപ്പെടാനൊന്നുമില്ല; തെരഞ്ഞെടുക്കാനുള്ള അവകാശം അയാളുടേതു തന്നെ. കാതങ്ങളേറെ കവച്ചു വച്ചെങ്കിലും കാലമേറെ കാത്തിരുെന്നങ്കിലും അവശതകള്‍ ബാധിക്കാത്ത കാലടികളുമായി ദുര്‍ബലതകള്‍ കൂടുകൂട്ടാത്ത ചിത്തവുമായി പൊടിപടലങ്ങള്‍ മലീമസമാക്കാത്ത ഹൃദയവുമായി അവര്‍ സാഫല്യതീരത്തേക്ക് തുഴഞ്ഞെത്തി. ഇഹലോകവാസത്തിന്റെ വേദനകള്‍ അന്ധകാരത്തിന്റെ തുരുത്തുകളായി ഒരിക്കല്‍ കാണപ്പെടും.ചൈതന്യത്തിന്റെ സൗരപഥങ്ങള്‍ തേടിയായിരുു എന്റെ പ്രയാണം. ഒടുവില്‍ ഒരു രാത്രിയില്‍ പ്രാര്‍ഥനയില്‍ മുഴുകിയപ്പോള്‍ പെട്ടെന്ന് നിലാവില്‍ കുളിച്ചെന്ന പ്രതീതിയോടെ ഞാന്‍ ആ അഭൗമ തേജസ്സിനെ നോക്കിക്കണ്ടു. ആ ദിവ്യദര്‍ശനം എന്റെ നേത്രങ്ങളില്‍ അന്ധത വിതച്ചു. പക്ഷേ, അതെന്റെ ഹൃദയത്തില്‍ പരമോന്നതമായ സ്‌നഹേത്തിന്റെ ഉള്‍കാഴ്ചയെ ജ്വലിപ്പിച്ചു. (സമര്‍പ്പണം, യാ അല്ലാഹ്) വെട്ടുകിളികളുടെ കടന്നാക്രമണം കണ്ടിട്ടുണ്ടോ? തങ്കക്കതിരുകള്‍ നിറഞ്ഞ നെല്‍പാടത്തിലേക്ക് ഘോരമായൊരുരിമ്പത്തോടെ അവ വരുന്നു. ആകാശം കറുപ്പിച്ച് ചിറകുകള്‍ ദ്രുതഗതിയില്‍ ചലിപ്പിച്ച് ഞരമ്പിന്റെ തളര്‍ത്തുന്ന വാദ്യമേളം വിതച്ച് അവ വരുന്നു ആയിരം വെട്ടുകിളികള്‍ അനേക സഹസ്രം വിശപ്പുകള്‍ എന്റെ ദാഹം അവയുടെ ഗര്‍ജനമായിരുന്നു ഏന്റെ ദാഹം അവയുടെ ആക്രമണമായിരുന്നു. ശാന്തിക്കുള്ള വെമ്പല്‍ സ്‌നേഹവായ്പിന്റെ അടയാളങ്ങള്‍ തേടി എത്ര കാതങ്ങള്‍ ഞാന്‍ പറന്നു മുറിവുള്ള ചിറകുകളുമായി ഒടുവില്‍ നിന്റെ വിളകളില്‍ ഞാന്‍ വീണു. നിന്റെ അദ്യശ്യങ്ങളായ പാദങ്ങളില്‍ മുഖം താഴ്ത്തി. ഓ കാരുണ്യവാനായ അല്ലാഹു എനിക്കിനി മറ്റൊരും വേണ്ട. നീയാണ് വിശപ്പും വിശപ്പടക്കാനുള്ള കനിയും നീയാണ് ദാഹവും ദാഹജലവും യാ അല്ലാഹ്... സുരയ്യ ഇന്ന് സുരക്ഷിത (വെട്ടുകിളികള്‍, യാ അല്ലാഹ്) മതംമാറ്റത്തില്‍ കമലാസുരയ്യക്ക് മറ്റു നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടായിരുന്നുവെന്ന് പ്രചരിപ്പിക്കുവര്‍ അവര്‍ പുതുജീവന്‍ കണ്ടെത്തിയ മഹത്തായ ഒരു വിശ്വാസാദര്‍ശത്തെ യഥാര്‍ഥത്തില്‍ നിന്ദിക്കുകയാണ് ചെയ്യുത്. പതിറ്റാണ്ടുകളായി എന്റെ അമ്മ അവരുടെ വളര്‍ത്തുമക്കളായ ഇര്‍ശാദിനും ഇംതിയാസിനും ഖുര്‍ആന്‍ വായിച്ചു കേള്‍പ്പിക്കുമായിരുന്നു.അങ്ങനെയുള്ള ഓരോ വായനയിലും ഇത് യഥാര്‍ഥ ദൈവവചനം തെയാണെ് അവര്‍ തിരിച്ചറിയുകയായിരുന്നു. (പുത്രന്‍ ഡോ. എം.ഡി നാലപ്പാട്, അവതാരിക-അന്വേഷണത്തിന്റെ ആത്മബലി) മലയാളത്തിന്റെ യശസ്സുയര്‍ത്തിയ ഈ വിശ്വസാഹിത്യകാരിയുടെ നിര്യാണത്തിന്റെ ആണ്ടുദിനങ്ങള്‍ പോലും അവര്‍ അവഗണിക്കപ്പെടുതിന്റെ അടയാളപ്പെടുത്തലായാണ് കഴിഞ്ഞുപോകാറുള്ളത്. മറ്റുപലരുടെയും പതിനഞ്ചാം ആണ്ടും മുപ്പത്തിരണ്ടാം അടിയന്തിരവും നടത്താന്‍ മാസങ്ങളും വര്‍ഷങ്ങളുമെണ്ണി കലണ്ടര്‍ കുറിച്ചു നടക്കുന്ന ഔദ്യോഗിക അക്കാദമികള്‍ സുരയ്യയുടെ കാര്യത്തില്‍ പുറകോട്ടു പോകുന്നത് എന്തിന്റെ അസുഖമാണെു മനസ്സിലാക്കാവുതേയുള്ളൂ. ഇത്തരം അവസരങ്ങളില്‍ പോലും അവരെ അപഹസിക്കാന്‍ അവസരമൊരുക്കുന്ന വിവാദപ്രിയ മാധ്യമങ്ങള്‍ ജീവന്‍ നഷ്ടപ്പെട്ട ശത്രു ശരീരം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അവസരം കിട്ടിയ ഉദ്യോഗസ്ഥന്റെ ഉത്സാഹത്തെയാണ് ഓര്‍മിപ്പിക്കുത്. ആത്മാംശവും കഥാംശവും അപാരമായ സര്‍ഗാത്മകതയില്‍ ഉള്‍ചേര്‍ത്ത് ലോകസാഹിത്യത്തിന് പുതിയൊരു വായനാനുഭവം നല്‍കിയ 'മൈസ്റ്റോറി'ക്ക് കഥാകാരിയുടെ ജീവിതവുമായിട്ടുള്ള ബന്ധമെങ്ങനെയാണെുള്ളതിനു ചര്‍വ്വിതചര്‍വണങ്ങളേറെ നടന്നിട്ടുണ്ട് നിരൂപകര്‍ക്കിടയില്‍. കഥാകാരി ത െവേണ്ടുവോളം ആ വശം വിശദീകരിച്ചിട്ടുമുണ്ട്. സദാചാരനിഷ്ഠയുള്ളവരെ പോലെ പറയുകയും പ്രവര്‍ത്തിക്കുയും ചെയ്യുവര്‍ ആരോപണവിധേയരാവുതോടെ തന്നെ താഴന്ന്ുപോവുന്ന ലോകത്ത് ഭാവാത്മകമായി തന്നെത്തന്നെ മാര്‍ഗഭ്രംശത്തിന്റെ കുരിശിലേറ്റി തെരുവുനായ്കള്‍ക്ക് എറിഞ്ഞു കൊടുത്തിട്ടും ഇല്ല, അവിടത്തെ ജീവിതം പരിശുദ്ധിയുടേതാണെ് ബന്ധുമിത്രാദികളും സുഹൃദ്‌വലയങ്ങളും സാക്ഷ്യപ്പെടുത്തുിടത്താണ് അവര്‍ വിജയിക്കുത്. സത്യത്തെ അന്വേഷിക്കുന്നവളായി ജീവിക്കുന്ന താന്‍ കഥക്കു വേണ്ടി നുണ പറയേണ്ടി വരുമ്പോള്‍ പോലും അന്യരെ അതിനു വിധേയരാക്കാന്‍ മടിക്കുതിനാല്‍ തെന്നത്തന്നെ അതിനു വേണ്ടി ബലി കൊടുക്കുന്നതായി അവരുടെ ഡയറിക്കുറിപ്പുകള്‍. ഇസ്‌ലാം സ്വീകരിക്കുതിനു വര്‍ഷങ്ങള്‍ക്കു മുമ്പെ ഇസ്‌ലാമിക വസ്ത്രധാരണരീതിയോട് താല്‍പര്യം കാണിച്ചിരുന്ന അവര്‍ മുസ്‌ലിമായതോടെ പര്‍ദ്ദക്കുള്ളില്‍ ശരീരം ഒളിപ്പിക്കുതില്‍ സജീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. അനിസ്‌ലാമിക വേഷത്തിലുള്ള ഫോേട്ടാകള്‍ ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതു പോലും വെറുത്തു. മുസ്‌ലിമായ ശേഷമുള്ള അനുഭവങ്ങള്‍ ഉള്‍കൊള്ളിച്ച് മാതൃഭൂമിയില്‍ എഴുതിത്തുടങ്ങിയ പംക്തി നിറുത്തുവാനുള്ള പ്രധാന കാരണമായി അവര്‍ എടുത്തുകാട്ടിയത് പര്‍ദ്ദയിട്ട ഫോേട്ടാകള്‍ നല്‍കി കെഞ്ചിപ്പറഞ്ഞിട്ടും പഴയകാല ഫോേട്ടാകള്‍ അച്ചടിക്കുത് തുടര്‍ന്നതാണ്. ''എനിക്ക് അഭയം ഇസ്‌ലാമിലാണ്. അതു തുറന്നു പറഞ്ഞാലും ആ വാചകത്തിന്റെ പൊരുള്‍ അവര്‍ മനസ്സിലാക്കുന്നില്ല. മനസ്സിലാക്കിയാലും മനസ്സിലാക്കിന്നെ് സമ്മതിക്കുന്നില്ല. നന്ദി, സ്‌നേഹത്തിനും സ്‌നേഹമില്ലായ്മക്കും എന്റെ നമോവാകം.''

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter