ഭീതിആയുധമായിമാറുന്നത്..
രണ്ടുപേര്‍ തമ്മിലുള്ള വിയോജിപ്പ്ആദ്യം പ്രകടിപ്പിക്കുക നേരിട്ടോഅല്ലാതെയോ ഉള്ള ആശയക്കൈമാററംവഴിയാണ്. അതുതികച്ചുംസൗഹൃദപരമായിരിക്കും. അതുവിജയിച്ചില്ലെങ്കില്‍ പിന്നെ രണ്ടിലൊരാള്‍സ്വരംകടുപ്പിക്കും. അതിനു അതേസ്വരത്തില്‍മറുപടിയുണ്ടാകുന്നതോടെ ആ ഘട്ടവും പരാജയപ്പെടും. പിന്നെ ചിലപ്പോള്‍വിഷയംമാധ്യസ്ഥരുടെമേശപ്പുറത്തേക്കിട്ടേക്കാം. അവിടെയും പരിഹാരംകാണാതെവരികയാണ്എങ്കില്‍രണ്ടിലൊരാള്‍ആയുധമെടുക്കും. കൂട്ടത്തില്‍ ന്യായംമുട്ടുകയും ന്യായീകരണങ്ങള്‍ പ്രഥമദൃഷ്ട്യാതള്ളപ്പെടുകയുംചെയ്യുന്നയാളാണ്ആയുധമെടുക്കുക. ന്യായവും ശ്രമവും പരാജയപ്പെട്ടതില്‍ അന്ധമായഅമര്‍ഷമുള്ളആളായിരിക്കുംഅയാള്‍. ആ ആയുധം ഭീഷണിപ്പെടുത്തലായിരിക്കും. ഭീതിവിതക്കലായിരിക്കും. ഇതോടെരംഗംരണ്ടിലൊന്നായിമാറും.ഒന്നുകില്‍ ഭീതിയുടെ മുമ്പില്‍ തോററുകൊടുക്കുവാന്‍ മനസ്സില്ലാതെമറേറയാളുംഅതേ നാണയത്തില്‍തിരിച്ചടിക്കും. അങ്ങനെവന്നാല്‍അത്‌രക്തരൂക്ഷിതമായിത്തീരുംഎന്നുമാത്രമല്ല, അവര്‍ക്കിടയിലുള്ളവിഷയംമറെറാരു പൊതുവിഷയമായിമാറുകയുംഅതുസമൂഹത്തെ പല കഷണങ്ങളാക്കിമാററുകയുംചെയ്‌തേക്കും. അല്ലെങ്കില്‍മറെറയാള്‍ ഭീതിയുടെ മുമ്പില്‍ തളര്‍ന്നു പഞ്ചപുഛമടക്കിയേക്കും. ആ അവസരം ഭീതി എന്ന ആയുധവുമായികാര്യം നേടാന്‍ ഇറങ്ങിയവന്ന്‌സൗകര്യമൊരുക്കും.അവന്‍ അങ്ങനെ തന്റെ അജണ്ട വിജയിപ്പിച്ചെടുക്കും.
വെറുതെകാലില്‍ചവിട്ടികാര്യവുംകാരണവുമുണ്ടാക്കുന്നതുപോലെഎന്തെങ്കിലുംകാരണമുണ്ടാക്കിവളഞ്ഞിട്ടുപിടിച്ച് പേപ്പട്ടിയെ പോലെതല്ലിക്കൊല്ലുക, അടിസ്ഥാന രഹിതമായആരോപണങ്ങള്‍ വലിയവായില്‍വിളിച്ച് പറഞ്ഞ് പിടികൂടിതല്ലിക്കൊല്ലുക, വേഷമോസംസ്‌കാരമോദഹിക്കാതെ വരുമ്പോള്‍ വികാരത്തള്ളിച്ചയില്‍ നിഷ്‌കരുണംവെട്ടിക്കീറുക, കത്തിച്ചുകളയുകതുടങ്ങി ആധുനികഇന്ത്യകാണിക്കുന്ന രംഗങ്ങളുടെ പിന്നിലെരസതന്ത്രം രൂപപ്പെടുന്ന വഴിയാണ് ഈ പറഞ്ഞത്. ഭാഗ്യഹീനനായഒരുഇരയോടുള്ളഒരുകാര്യത്തിലുള്ള പക എന്ന്അവയെഒന്നും ചുരുക്കിക്കെട്ടുവാന്‍ കഴിയില്ലഎന്നതാണ്‌വസ്തുത. ലക്ഷ്യത്തിലേക്കുള്ള നേരായമാര്‍ഗങ്ങളുംവഴികളുംവീണ്ടുംവീണ്ടും നിരാശപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന ഒരു അന്ധമായവിദ്വേഷത്തില്‍കണ്ടതെല്ലാംഎടുത്തുവീശുകയും പൂശുകയുംചെയ്യുന്ന പ്രതികാരമാണ്അവയുടെ പിന്നിലെരസതന്ത്രം. അതുകൊണ്ടാണ്‌സമാന സംഭവങ്ങള്‍തന്നെ വീണ്ടുംവീണ്ടുംഉണ്ടാകുന്നത്. അങ്ങനെ ഈ വിഷയത്തെ പൊതുവത്കരിച്ചുവ്യാഖ്യാനിക്കുമ്പോള്‍ മതേതരഇന്ത്യയിലെ സാധരണക്കാര്‍ പ്രത്യേകിച്ചുംഅവരിലെ ന്യൂനപക്ഷങ്ങള്‍ വളരെഅസ്വസ്ഥരാണ്. അതിനു ന്യായമുണ്ട്.അവര്‍ക്ക്‌ചെറുത്തുനില്‍ക്കുവാന്‍ കഴിയില്ല, അല്ലെങ്കില്‍കഴിയുന്നില്ലഎന്നതാണ്അതിലൊന്ന്. ചെറുത്തുനില്‍ക്കുവാനുള്ളശേഷിഅവര്‍ക്കില്ല.ഉണ്ടെങ്കില്‍തന്നെ അതു പ്രയോഗിക്കുന്ന ഉരുളക്കുപ്പേരിപ്പണിയോട്അവര്‍ക്ക് മാനസികമായിയോജിപ്പില്ല. അങ്ങനെ ചെയ്യുന്നത്‌വേണ്ട ഫലംഉണ്ടാക്കില്ലഎന്നത്ഒരുവസ്തുതയുംഅവരുടെതന്നെ അനുഭവവുമാണ്. അതിന്റെ ഏററവുംചെറിയഉദാഹരണമാണ് ബ്രിട്ടീഷ്ഇന്ത്യയോടുചെയ്ത പ്രതികരണങ്ങളുടെ ബാക്കിപത്രം. ചരിത്രപുസ്തകങ്ങളില്‍വാഴ്ത്തപ്പെട്ടു എന്നതൊഴിച്ചാല്‍ യുദ്ധം ചെയ്തു ബ്രിട്ടണെ തോല്‍പ്പിക്കുവാന്‍ കഴിഞ്ഞില്ലഎന്നത്ഒരുവസ്തുതയാണ്. അതിനു ഗാന്ധിജിയുടെ നേതൃത്വത്തില്‍മററുശൈലികള്‍സ്വീകരിക്കേണ്ടതായിവന്നു. അല്ലെങ്കിലുംഅതേ നാണയത്തിലുള്ളതിരിച്ചടിലോകത്ത്എവിടെയുംവിജയംകാണിക്കുന്നുമില്ലല്ലോ.ഇങ്ങോട്ടുവരുന്ന അതേ നാണയത്തില്‍തിരിച്ചടിച്ച, തിരിച്ചടിച്ചുകൊണ്ടിരിക്കുന്ന ഒരിടത്തുംഅതുവിജയിക്കുന്നില്ലഎന്നതിന് വര്‍ത്തമാന ലോകത്തുതന്നെ ധാരാളംതെളിവുകളുണ്ടല്ലോ.
പിന്നെയുള്ളത്‌രണ്ടാമത്തെ വഴിയാണ്. ഭീതിക്കുവഴങ്ങിസഹിക്കുകഎന്നത്. അതുംഅചിന്തനീയമാണ്. കാരണംഇന്ത്യഅവരുടെസ്വന്തംമണ്ണാണ്. ഈ മണ്ണിലല്ലാതെഅവരുടെവ്യക്തിത്വമോഅസ്തിത്വമോ പൗരത്വമോസ്ഥാപിക്കുക സാധ്യമല്ല. മതത്തിന്റെയോ ജാതിയുടേയോ ഭൂഖണ്‍ഡത്തിന്റെയോ വംശീയതയുടെയോ ഒന്നിന്റെയും പേരില്‍ഒരുരാജ്യവുംമറെറാരുരാജ്യക്കാരനെ സ്വീകരിക്കില്ല. അതു പുതിയ ലോകത്തിന്റെ ഒരുസ്വഭാവമാണ്. യൂറോപ്യരുംഒരുപക്ഷെ, തങ്ങളുടെമതക്കാര്‍തന്നെയുമായഅഭയാര്‍ഥികളെതടഞ്ഞുനിറുത്തുവാന്‍ ഒരു വന്‍മതില്‍ പോലും പണിയുവാന്‍ അമേരിക്കന്‍ പ്രസിഡണ്ട്തുനിയുന്നത് ആ മനസ്ഥിതിയാണ്കാണിക്കുന്നത്. മ്യാന്‍മാറില്‍ നിന്നുള്ളഅഭയാര്‍ഥികള്‍ അധികവുംമുസ്‌ലിംകളായിരുന്നിട്ടുപോലും ബാംഗ്ലാദേശ്ഒന്നിലധികംതവണതങ്ങളുടെരാജ്യത്തേക്കുവരുന്ന അഭായാര്‍ഥികളുടെ മുമ്പില്‍ തങ്ങളുടെഅതിര്‍ത്തിയടച്ചതുംഅതാണ്. അലന്‍ കുര്‍ദി എന്ന മൂന്നുവയസ്സുകാരന്റെ കുഞ്ഞുമൃതദേഹം ആ മനസ്ഥിതിയുടെസിംബലാണല്ലോ.അതിനാല്‍തങ്ങള്‍ക്കു പോകുവാന്‍ഒരിടമില്ല. എന്നാല്‍ ഈ ഭീതികള്‍സഹിച്ചുനില്‍ക്കുകഎന്നു പറയുന്നതാണെങ്കില്‍ആത്മഹത്യാപരവുമാണ്. കാരണം ന്യായമുള്ളഎന്തെങ്കിലുമല്ല ഈ ഭീതിയുടെവിതക്കാര്‍ഉന്നയിക്കുന്നത്. മനുഷ്യന്റെ ജീവിതത്തിനു മുമ്പില്‍ ചൂട്ടായി നിന്ന് നയിക്കേണ്ട സംസ്‌കാരത്തെ ഒഴിവാക്കുവാനാണ്.മററുള്ളവന്റെ മുമ്പില്‍ ഓഛാനിച്ചുനില്‍ക്കുവാനാണ്.പഴയ ജന്‍മിത്വത്തിലേക്കോ രാഷ്ട്രീയ ഏകാധിപത്യത്തിലേക്കോമടങ്ങിപ്പോകുവാനാണ്. എല്ലാവരുംകൂടി നേടിയസ്വാതന്ത്ര്യംമററുചിലര്‍ക്കുവിട്ടുനല്‍കുവാനാണ്. ഇതൊക്കെ അനുവദിച്ചുകൊടുക്കുവാന്‍ ഒരുസാധാരണമജ്ജയുംരക്തവും അനുവദിക്കില്ല. അനുവദിച്ചാല്‍അതിനേക്കാള്‍മൃഗീയമായിരിക്കും ഈ വിനോദങ്ങള്‍എന്ന്അവര്‍ക്കറിയാം.
മുമ്പിലുള്ള രണ്ടുവഴികളും ഇങ്ങനെ അപ്രസക്തമാകുമ്പോള്‍ പിന്നെ അവയിലേക്കൊന്നും പോകാതെ നിലവിലുള്ളചവിട്ടുപടികള്‍തന്നെ ഉറപ്പിക്കുന്നതായിരിക്കും ബുദ്ധി എന്ന ഉത്തരത്തിലേക്കു തിരിച്ചുവരുവാന്‍ നാം നിര്‍ബന്ധിതരാകും. അത്ഇന്ത്യയോടുംഇന്ത്യയുടെമതേതരത്വത്തോടും പുതിയആക്രോശങ്ങള്‍തുടങ്ങുംവരെരാജ്യം പുലര്‍ത്തിയ അനുഭവങ്ങളോടുംകൂടുതല്‍ഒട്ടിനില്‍ക്കുകഎന്നതായിരിക്കും. അത് പക്ഷെ, വേറിട്ട ഒരു അസ്തിത്വമുണ്ടാക്കുവാന്‍ ശ്രമിക്കുന്നുഎന്നുതോന്നിപ്പിക്കുന്ന തരത്തിലാവരുത്. അങ്ങനെ വന്നാല്‍അങ്ങേപ്പുറത്ത്കൂടുതല്‍വിറളിയുണ്ടാകും. അവിടംകൂടുതല്‍അക്രമാസക്തമാകും. എല്ലാവിഭാഗങ്ങളുംവേണംഅവക്കിടയില്‍തങ്ങളുടെഅസ്തിത്വംഉണ്ടായിരിക്കണം എന്ന നിലപാടിനെ ഉദ്‌ഘോഷിക്കുകയുംവളര്‍ത്തുകയുംവേണം. രാജ്യം എന്ന വികാരത്തോടൊപ്പം നിന്ന്മതേതരത്വം നിലനിറുത്തുവാന്‍ രാഷ്ട്രസ്ഥാപകര്‍ കണ്ട മാര്‍ഗങ്ങളെഅംഗീകരിച്ചും പിന്തുണച്ചുംമുന്നോട്ടുപോകുക. രാജ്യത്തിന്റെഅസ്തിവാരങ്ങളില്‍ പ്രതീക്ഷ വെക്കുകയും അവ പുലരുവാന്‍ തന്റെ ഭാഗം ഭംഗിയായി നിറവേററുകയുംവേണം. രാജ്യത്തിന് മൂന്ന്‌സ്തംഭങ്ങളാണ് പ്രധനാമായുംഉള്ളത്. അവയില്‍ഒന്ന്എക്‌സിക്യൂട്ടീവാണ്. രാജ്യത്തെ ഉദ്യോഗസ്ഥവൃന്ദത്തില്‍ ആനുപാധികമായസാന്നിധ്യംഓരോവിഭാഗങ്ങളുംഉണ്ടാക്കിയെടുക്കണം. അതിനു വിദ്യാഭ്യാസത്തെയാണ് പ്രോത്‌സാഹിപ്പിക്കേണ്ടത്. രണ്ടാമത്തേത്ജുഡീഷ്വറിയാണ്. ഇന്ത്യന്‍ ജുഡീഷ്വറിഒരുആശങ്കകളുമില്ലാതെ നിലനില്‍ക്കുന്നുഎന്നത്ഒരു പ്രതീക്ഷയാണ്. മൂന്നാമത്തേത് പക്ഷെ, നമ്മുടെ പിടിയില്‍ നിന്നുംകുതറുകയാണ്. ലെജിസ്‌ലേച്ചര്‍ എന്ന ജനാധിപത്യ ഭരണസംവിധാനം. അവിടെയാണ്‌സത്യത്തില്‍ നാം പരാജയംഅറിയുന്നത്. ആള്‍ക്കൂട്ടക്കൊലയടക്കമുള്ള പുതിയ നീക്കങ്ങള്‍ ഉയര്‍ത്തുന്ന ഭീതിയുടെ മുമ്പില്‍ മാറുവിരിച്ചുനില്‍ക്കുവാന്‍ വളരെ അപൂര്‍വ്വംചിലരാഷ്ട്രീയ കക്ഷികളേയുള്ളൂഎന്നതാണ്‌വസ്തുത. രാഷ്ട്രീയത്തില്‍ പണത്തോടും പതവിയോടുമുള്ളആര്‍ത്തിക്കപ്പുറംമറെറാന്നുമില്ല. കാശുണ്ടെങ്കില്‍ആരെയുംവിലക്കെടുക്കാമെന്നുംതെരഞ്ഞെടുപ്പില്ലാതെഅധികാരത്തിലെത്താമെന്നുംകഴിഞ്ഞ ദിവസംകര്‍ണ്ണാടകംകാണിച്ചുതന്നു. ആ ആര്‍ത്തിയുടെ ഭീഭല്‍സമുഖം നേരിട്ടുകണ്ടതുകൊണ്ടോചുററുമുള്ളവരുടെ കള്ളക്കണ്ണുകളുടെ നോട്ടത്തിന്റെ ദിക്ക് മനസ്സിലായതുകൊണ്ടോആയിരിക്കുമല്ലോഅറുപതുവര്‍ഷംഇന്ത്യ ഭരിച്ച ഇന്‍ഢ്യന്‍ നാഷണല്‍കോണ്‍ഗ്രസിന്റെ അധ്യക്ഷപതവിയില്‍ നിന്ന്ഒന്നും പറയാതെരാഹുല്‍ ഗാന്ധി ഇറങ്ങിപ്പോയത്. ഒപ്പമുള്ളവരില്‍ നിന്ന്ഒരു പ്രതീക്ഷയുടെകണികകിട്ടിയിരുന്നുവെങ്കില്‍ പുതിയ അങ്കങ്ങള്‍ക്ക്‌രാഹുലും പ്രിയങ്കയുംതയ്യാറായിരുന്നു. പക്ഷെ, ദൗര്‍ഭാഗ്യവശാല്‍അതൊന്നും ഇല്ല.
മൂന്നാമത്തെ കാര്യത്തില്‍ നിരാശയുണ്ടെങ്കിലുംആദ്യത്തെ രണ്ടെണ്ണംവഴി പിടിച്ചുനില്‍ക്കുകയുംമൂന്നാത്തേതില്‍ പരമാവധി ശ്രമിച്ച് നല്ല മനസ്സുകളെഏകോപിപ്പിക്കുകയുംചെയ്യുകഎന്നതുതന്നെയായിരിക്കുംഏററവുംഎളുപ്പമുള്ളവഴി.
Leave A Comment