ഫലസ്ഥീന്‍ പൗരാവകാശങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഇസ്രയേല്‍

ഫലസ്തീന്‍ ജനതയുടെ പൗരാവകാശങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഇസ്രയേല്‍.ഇസ്രയേല്‍ പോലീസ് പരിമിതിപ്പെടുത്തിയ പൗരാവകാശങ്ങളെ ചെയ്യുന്നവരെ കുറ്റകൃത്യങ്ങളായാണ് കണക്കാക്കപ്പെടുന്നത്.

പ്രകടനങ്ങള്‍ നടത്താന്‍ രണ്ടുവര്‍ഷം മുമ്പ് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടെങ്കിലും പ്രതിഷേധമെന്ന് പദം ഉപയോഗിക്കുന്നണ്ടെന്ന പേരിലാണ് ഫലസ്ഥീനികളെ ഇസ്രയേല്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
പോലീസ് ഇറക്കിയ നിയമപ്രകാരം 50 ലേറെ പേര്‍ ഒത്തുകൂടുന്നതിനും അവരുടെ ആശയം പങ്കുവെക്കുന്നതിനുമെല്ലാം അനുമതി ഇസ്രയേല്‍ പോലീസിന്റെ അനുമതി ആവശ്യമാണ്. ഈ അനുമതി വേണമെന്ന നയം ഇസ്രയേലിന്റെ നിയമത്തില്‍ ഇല്ലാത്തതാണ്.
ഈ അനുമതിയുടെ ലംഘനം ക്രിമിനല്‍കുറ്റമായാണ് പോലീസ് കണക്കാക്കുന്നത്.
പൊതുസുരക്ഷക്ക് അപകടമുണ്ടാവുന്നുണ്ടെങ്കില്‍ പ്രകടനങ്ങള്‍ നിയന്ത്രിക്കാനും നിരോധിക്കാനും അധികാരമുണ്ടെന്ന കാരണമാണ് കോടതി അനുമതിയെ ന്യായീകരിക്കാന്‍ പോലീസ് പറയുന്നത്.
ഇസ്രയേലിലെ പൗരാവകാശ അസോസിയേഷന്‍ ആവശ്യപ്പെട്ടതിനനുസരിച്ചാണ് വിവരങ്ങള്‍ പുറത്തുവന്നത്.
ഇസ്രയേലിന്റെ ഈ  നീക്കം ജനാധിപത്യമൂല്യങ്ങളുടെ തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്.അവര്‍ ഫലസ്ഥീനികളെ അധിവിനിഷ്ട വെസ്റ്റ്ബാങ്കിലും ഗാസമുനമ്പിലും ഉപരോധിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter