ഹെയ്തി പണ്ഡിത പ്രമുഖൻ ശൈഖ് യാസീൻ ബിൻ മൻസൂർ വിട പറഞ്ഞു
- Web desk
- Aug 20, 2020 - 20:08
- Updated: Aug 20, 2020 - 20:08
ഹെയ്തിയിലെ പ്രഗൽഭ പണ്ഡിതനും പ്രബോധകനുമായ ശൈഖ് യാസീൻ ബിൻ മൻസൂർ സഅദി അൽ ഹൈതമി അന്തരിച്ചു. ഇസ്‌ലാമിക ദഅവതിന്റെയും ഇൽമിന്റെയും വഴിയിൽ ജീവാർപ്പണം ചെയ്ത അദ്ദേഹത്തിന് മരണപ്പെടുമ്പോൾ 93 വയസായിരുന്നു.
1927 ൽ ഹെയ്തിയിലായിരുന്നു അദ്ദേഹം ജനിച്ചത്. ചെറു പ്രായത്തിൽ തന്നെ പരിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കിയ അദ്ദേഹം 1941 ലാണ് മത സ്ഥാപനത്തിൽ ചേരുന്നത്.
ഇമാമിന്റെ മരണത്തിൽ അന്താരാഷ്ട്ര തലത്തിൽ നിന്നടക്കം അനുശോചനം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആഗോള മുസ്‌ലിം പണ്ഡിത കൂട്ടായ്മ (അൽ ഇത്തിഹാദുൽ ആലമി ലിഉലമാഇൽ മുസ്‌ലിമീൻ) അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ദീനീ വിജ്ഞാനത്തിന് വേണ്ടി നിരവധി സംഭാവനകൾ അർപ്പിച്ച വ്യക്തിയാണ് വിട പറഞ്ഞതെന്ന് സംഘടന വാർത്താക്കുറിപ്പിൽ അറിയിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment