തലസ്ഥാനനഗരി പ്രതിഷേധ കടൽ: പൗരത്വ ബില്ലിനെതിരെ ഡൽഹിയിൽ അണമുറിയാത്ത സമരം
- Web desk
- Dec 20, 2019 - 11:09
- Updated: Dec 20, 2019 - 15:03
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ വിദ്യാർഥി സമരം അരങ്ങേറിയതിന് പിന്നാലെ ഡല്‍ഹി ജുമാ മസ്ജിദ് പരിസരത്ത് ശക്തമായ പ്രതിഷേധ പ്രകടനം അരങ്ങേറുന്നു.
ജുമുഅഃ നമസ്കാരത്തിന് ശേഷമാണ് പ്രതിഷേധം ആരംഭിച്ചത്. ദേശീയ പതാകയും സിഎബിയെ എതിർക്കുന്ന പ്ലക്കാർഡുമേന്തിയാണ് പ്രതിഷേധക്കാർ ഒത്തു ചേർന്നിരിക്കുന്നത്.
അതേസമയം ദലിത് നേതാവും ഭീം ആർമി നേതാവുമായ ചന്ദ്രശേഖര്‍ ആസാദ് ജുമാ മസ്ജിദില്‍ നിന്ന് പ്രതിഷേധ റാലി ആരംഭിച്ചു. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ജുമാമസ്ജിദിൽ നിന്ന് ആരംഭിച്ച റാലി കാല്‍നടയായി ജന്ദര്‍മന്ദറിലേക്ക് വരും.
നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് ചന്ദ്ര ശേഖര്‍ ആസാദ് വ്യക്തമാക്കിയിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം തലസ്ഥാന നഗരിയെ അക്ഷരാര്‍ഥത്തില്‍ സ്തംഭിപ്പിച്ചിരിക്കുചയാണ്. ജാമിയ മില്ലിയ, ജെ എൻ യു തുടങ്ങിയ സർവ്വകലാശാലകളിലെ വിദ്യാർത്ഥികൾ നേരത്തെ ബില്ലിനെതിരെ ശക്തമായ സമരങ്ങൾ നടത്തിയിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment