ഭീകരതക്കെതിരെ ബര്‍ലിനില്‍ റാലിയുമായി യൂറോപ്യന്‍ മുസ്‌ലിംകള്‍

ഭീകരതക്കെതിരെ പ്രതിരോധം തീര്‍ത്ത് കഴിഞ്ഞ ദിവസം യൂറോപ്പിലെ മുപ്പതോളം മുസ്‌ലിം നേതാക്കള്‍ ബെര്‍ലിനില്‍ മാര്‍ച്ച് നടത്തി.
ദാഇശ് ഭീകരാക്രമണങ്ങള്‍ക്കെതിരായ പ്രതിരോധമാണ് മാര്‍ച്ചെന്ന് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭീകരതെക്കെതിരായി പ്രതിരോധം തീര്‍ക്കാന്‍ പാരീസില്‍ നിന്ന് നൂറ് കണക്കിനാളുകളാണ് മാര്‍ച്ചില്‍ എത്തിച്ചേര്‍ന്നത്.
ജര്‍മന്‍ തലസ്ഥാനത്തെ ബ്രിട്ടീഷ് പ്ലാറ്റ്‌സ് സ്‌ക്വയറിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ജര്‍മനിയിലെ ബ്രിട്ടീഷ് സ്‌ക്വയറില്‍ ക്രിസ്ത്യാനികളെ ലക്ഷ്യം വെച്ച നേരത്തെ ഭീകരാക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ 12 ഓളം പേര്‍ മരിക്കുകയും ചെയ്തിരുന്നു.
നിരന്തര ഭീകരാക്രമണങ്ങള്‍ ഇസ്‌ലാമിന്റെയും മുസ് ലിംകളുടെയും പേരില്‍ തെറ്റുദ്ധരിക്കപ്പെടുന്നതിനെതിരെയുളള പ്രതിരോധം കൂടിയാണിതെന്ന്  പാരിസ് ഇമാം മാര്‍ച്ചില്‍ പറഞ്ഞു. ഭീകരതക്കെതിരെ സാഹോദര്യത്തിന്റെ സമാധാനത്തിന്റെയും സന്ദേശമാണ് കൈമാറേണ്ടതെന്നും യൂറോപ്പില്‍ ഉടനീളം യാത്ര നടത്തി ഈ സന്ദേശം കൈമാറുമെന്നും അദ്ദേഹം  വ്യക്തമാക്കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter