നിയമനിര്‍മ്മാണ വേളയില്‍ ന്വൂനപക്ഷങ്ങളെ പരിഗണിക്കണം: പി.കെ കുഞ്ഞാലിക്കുട്ടി എം.പി

പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളെ പരിഗണിക്കാതെയുള്ള നിയമനിര്‍മ്മാണമുണ്ടായാല്‍ സഭ പ്രക്ഷ്ബുധമാവുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി.

ബി.ജെ.പി എം.പി ഓംബിര്‍ലയെ ലോക്‌സഭ സ്പീക്കറായി തെരഞ്ഞെടുത്ത ശേഷം വിവിധ കക്ഷിനേതക്കളുടെ നന്ദി പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
നിയമനിര്‍മ്മാണം നടക്കുമ്പോള്‍ ന്യൂപക്ഷപിന്നോക്ക വിഭാഗങ്ങളുടെ താത്പര്യങ്ങള്‍കൂടി സര്‍ക്കാര്‍ പരിഗണനയിലെടുക്കണം. അല്ലാത്ത പക്ഷം സഭ തടസ്സപ്പടും പി.കെ  കുഞ്ഞാലിക്കുട്ടി  പറഞ്ഞു. 
എല്ലാ ജനവിഭാഗങ്ങളെയും പരിഗണിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി പറഞ്ഞിരുന്നു അക്കാര്യത്തില്‍ പ്രതീക്ഷയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.ജനവികാരം മാനിക്കാതെ വരുമ്പോഴാണ് സഭ തടസ്സപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter