ലബനാനിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം: നാല് മന്ത്രിമാർ രാജിവച്ചു
ബൈറൂത്ത് :പശ്ചിമേഷ്യൻ രാഷ്ട്രമായ ലബനാനിൽ അഴിമതി, ഫണ്ട് ദുർവിനിയോഗം, വർദ്ധിച്ചു വരുന്ന തൊഴിൽരാഹിത്യം എന്നീ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിച്ചു. രാജ്യത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും നിർമ്മാണ മേഖലയിലെ പരിതാപകരമായ അവസ്ഥയും ചൂണ്ടിക്കാട്ടി രാഷ്ട്രീയ വ്യവസ്ഥ ഉടച്ചുവാർക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ശനിയാഴ്ച രാത്രിയാണ് പ്രക്ഷോഭം തുടങ്ങിയത്. "ഈ രാജ്യം കടുത്ത തകർച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്, രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിൽ ഈ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു, അതിനാൽ സർക്കാർ മാറുക തന്നെ വേണം", പ്രക്ഷോഭകാരിലൊരാൾ പറഞ്ഞു. അതിനിടെ പ്രധാനമന്ത്രി സഅദ് ഹരീരിയുടെ എക്കാലത്തെയും സഖ്യകക്ഷിയായ ലെബനീസ് ഫോഴ്സസ് പാർട്ടിയുടെ നാലു മന്ത്രിമാർ രാജി വെച്ചത് പ്രക്ഷോഭത്തിന് കൂടുതൽ ശക്തി പകർന്നിരിക്കുകയാണ്. പ്രക്ഷോഭം ശക്തി പ്രാപിച്ചതോടെ രാജ്യത്ത് സാമ്പത്തിക ഉണർവ് നൽകുന്ന പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter