നെയ്ക്ക് ഷൂവിലെ അല്ലാഹ് ലോഗോ: അമേരിക്കയില്‍ പ്രതിഷേധം ശക്തമാവുന്നു
നെയ്ക്ക് ഷൂവിലെ പുതിയ ഡിസൈനില്‍ താഴെ അല്ലാഹ് എന്ന അറബി പദം ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നു. വാഷിങ്ങ്ടണ്‍ ഡി.സിയില്‍ ആയിരക്കണക്കിന് മുസ്‌ലിംകളാണ് നെയ്ക്കിന്റെ പുതിയ എയര്‍മാക്‌സ് ഷൂ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
നെയ്ക്ക് പുതുതായി നിര്‍മ്മിച്ച നെയ്ക്ക എയര്‍മാക്‌സ് 270 എന്ന ഷൂവിന്റെ ലോഗോയിലാണ് അല്ലാഹ് എന്ന അറബി പദം ഉല്ലേഖനം ചെയ്തിരിക്കുന്നത്. ഷൂവിന്റെ താഴെ ആയതിനാല്‍ നടക്കുന്നവര്‍ അവ മണ്ണിലിട്ടു വലിച്ചിഴക്കുമെന്നത് അല്ലാഹുവിനെ നിന്ദിക്കുന്നതിന് തുല്യമാണെ്
ഷൂ വാങ്ങിയ സ്വാഖിയ നൂരീന്‍ വ്യക്തമാക്കുന്നു.
സ്വാഖിയ നൂരീനാണ് ഇത്തരമൊരു കൃത്യത്തെ ആദ്യമായി ശ്രദ്ധിക്കുന്നതും ഓണ്‍ലൈനായി കമ്പനിക്കെതിരെ പരാതി പ്രകടിപ്പിക്കുകയും ചെയ്തത്.
ഷൂവിനെ താഴെ അല്ലാഹ് എന്നെഴുതാന്‍ നെയ്ക്ക് സമ്മതം നല്‍കിയത് ഏറെ ഭീതിപ്പെടുത്തുന്നതാണ്, ഇസ്‌ലാം സ്‌നേഹവും സമാധാനവും കാരുണ്യവുമാണ് കൈമാറുന്നത്, ഇത്തരമൊരു കൃത്യം വിശുദ്ധ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അവഗണിക്കലാണ്.
പ്രതിഷേധക്കാര്‍പറയുന്നു.
8994 പരാതികളാണ് ഇത് വരെ നെയക്കിനെതിരെ ഈ വിഷയത്തില്‍ വന്നിട്ടുള്ളതെന്നും 10,000ത്തോളം പരാതികളാണ് ലക്ഷീകരിക്കുന്നതെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നു.