ഹജ്ജ് 2021: അന്തിമ തീരുമാനം  കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി- മുഖ്താര്‍ അബ്ബാസ് ന​ഖ്​​വി
​ഡ​ല്‍​ഹി: കൊ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ ഭീഷണി മൂലം 1000 പേരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് ഹജ്ജ് നടത്തിയ അനുഭവം മുന്നിൽ നിൽക്കെ അ​ടു​ത്ത വ​ര്‍​ഷ​ത്തെ ഹ​ജ്ജ്​ സം​ബ​ന്ധി​ച്ച്‌​ പ്രതികരണവുമായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം. അടുത്ത വർഷത്തെ ഹജ്ജിനെ കുറിച്ചുള്ള അന്തിമ തീ​രു​മാ​നം ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ കോ​വി​ഡ്​ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ചാ​യി​രി​ക്കു​മെ​ന്ന്​ കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി മു​ഖ്​​താ​ര്‍ അ​ബ്ബാ​സ്​ ന​ഖ്​​വി വ്യക്തമാക്കി.

"അ​ടു​ത്ത വ​ര്‍​ഷ​ത്തെ ഹ​ജ്ജ് തീ​ര്‍​ഥാ​ട​നം ജൂ​ണ്‍, ജൂ​ലൈ മാ​സ​ത്തി​ലാ​ണ് ക്ര​മ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സൗ​ദി അ​റേ​ബ്യ​യ​ടെ തീ​രു​മാ​ന​ത്തി​നു​ശേ​ഷ​മാ​യി​രി​ക്കും കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി​യും മ​റ്റ് ഏ​ജ​ന്‍​സി​ക​ളും ഔ​ദ്യോ​ഗി​ക​മാ​യി ഹ​ജ്ജി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​രം​ ആരംഭിക്കുക' ഹ​ജ്ജ്​ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഉംറയുടെ രണ്ടാംഘട്ടത്തിന് തുടക്കമായത്. 15,000 പേർക്ക് ഒരേ സമയത്ത് ഉംറ ചെയ്യാനുള്ള അവസരമാണ് ഇതുവഴി വരും ഒരുങ്ങിയിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter