ഉയിഗൂര്‍ മുസ്‌ലിംകളോട് പന്നി മാംസം കഴിക്കാനാവശ്യപ്പെട്ട് ചൈന ഭരണകൂടം

ചൈനയിലെ ഉയിഗൂര്‍ ന്യൂനപക്ഷ മുസ്‌ലിംകളോട് ഖുര്‍ആനില്‍ നിന്ന് പിന്മാറാനും പന്നിയിറച്ചി കഴിക്കാനും ചൈനയിലെ ഭരണകൂടം ആവശ്യപ്പെട്ടു.

ഈ ഭീകര നടപടിയുടെ ഭാഗമായി കമ്യൂണിസ്റ്റ് പാര്‍ട്ടി  ഹലാല്‍ വിരുദ്ധ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ 11 മില്യണോളം വരുന്ന ഉയിഗൂര്‍ മുസ്‌ലിംകളെ മതകീയപരമായി ഉന്മൂലനം ചെയ്യണമെന്ന രീതിയിലാണ് ഭരണകൂടം മുസ്‌ലിംകളോട് പെരുമാറുന്നത്. 

ബീജിംഗ് അധികൃതര്‍ മതങ്ങള്‍ പാര്‍ട്ടി ഭരണത്തിന് ഭീഷണിയാണെന്നാണ് അവര്‍ ധരിക്കുന്നതെന്നും പ്രത്യേകിച്ചും ഇസ്‌ലാം മതത്തെ അവര്‍ പേടിക്കുന്നുവെന്നുവെന്നും അതിനാലാണ് ഇത്തരം അതിക്രമങ്ങള്‍ ചെയ്യുന്നുവെന്നുവെന്നും അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈനയിലെ ക്‌സിംജിയാങ്ങ് പ്രവിശ്യയിലെ അധികൃതര്‍ നൂറായിരക്കണക്കിന് ഉയിഗൂര്‍ മുസ്‌ലിംകളെയാണ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇസ് ലാമിക വിശ്വാസങ്ങളില്‍ നിന്ന അവരെ അകറ്റി നിര്‍ത്തുകയും പന്നിയിറിച്ചി നിര്‍ബന്ധിപ്പിച്ച് ഭക്ഷിപ്പിക്കുയും ചൈനയുടെ സ്തുതി ഗീതങ്ങള്‍ പാടിപ്പിക്കുകയും ചെയ്യാനും ഉയിഗൂര്‍ മുസ്‌ലിംകളെ അധികൃതര്‍ നിര്‍ബന്ധിക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter