നഗാര്‍ണോ-കരോബാഗിനെ ചൊല്ലിയുള്ള പോരാട്ടത്തിൽ  നിർണായക നീക്കവുമായി ഫ്രാൻസ്
പാരീസ്: അസർബൈജാൻ, അർമീനിയ തമ്മിൽ വെടി നിർത്തൽ പ്രഖ്യാപിച്ചിട്ടും ആക്രമണം തുടരുന്നതിന് പിന്നാലെ അർമീനിയക്ക് പിന്തുണയുമായി ഫ്രാൻസ് രംഗത്ത്. സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കായ നഗാര്‍ണോ-കരോബാഗിനെ​ അംഗീകരിക്കാനുള്ള പ്രമേയം തയാറാവുന്നതായി ഫ്രഞ്ച് സെനറ്റര്‍ വലേരി ബോയര്‍ വ്യക്തമാക്കി. വൈകാതെ തന്നെ പ്രമേയം സെനറ്റിന് മുമ്പാകെ സമര്‍പ്പിക്കുമെന്നും വലേരി അറിയിച്ചു.

"നഗാര്‍ണോ-കരോബാഗിലെ അസര്‍ബൈജാന്‍റെ മുന്നേറ്റത്തെ എതിര്‍ക്കുക എന്നത് യൂറോപ്പില്‍ ഉടനീളം തുര്‍ക്കിയുടെ നീക്കത്തെ എതിര്‍ക്കുക എന്നതാണ്. നഗാര്‍ണോ -കരോബാഗിനെ അംഗീകരിക്കുന്നതിനും തുര്‍ക്കിയുടെയും അസര്‍ബൈജാന്‍റെയും നടപടികളെ അപലപിക്കുന്നതിനും ഈഴാഴ്ച സെനറ്റില്‍ പ്രമേയം കൊണ്ടുവരും". ട്വീറ്റിലൂടെ വലേരി ബോയര്‍ വ്യക്തമാക്കി. നഗാര്‍ണോ-കരോബാഗ് പോരാട്ടത്തില്‍ ഫ്രാന്‍സ് സന്തുലിതമായ നിലപാട് സ്വീകരിക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യുവിസ് ലെ ഡ്രിയാന്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

ഒക്ടോബര്‍ പത്തിനാണ് നഗാര്‍ണോ-കരോബാഗ് വിഷയത്തില്‍ രണ്ടാഴ്​ചയോളമായി നടന്ന അര്‍മീനിയ- അസര്‍ബൈജാന്‍ പോരാട്ടത്തിന്​ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. റഷ്യന്‍ പ്രസിഡന്‍റ്​ വ്ലാദിമര്‍ പുടി​ന്‍റെ ശ്രമഫലമായി മോസ്​കോയില്‍ 10 മണിക്കൂറിലധികം നീണ്ട ചര്‍ച്ചക്കു ശേഷമാണ്​ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്​.​ അതേസമയം, ഇരു രാജ്യങ്ങളും അന്താരാഷ്ട്ര തലത്തിൽ ഒപ്പ് വെച്ച വെടി നിർത്തൽ കരാർ അനുസരിച്ച് പ്രവർത്തിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. യുദ്ധത്തിൽ സിവിലിയൻമാർ ആക്രമിക്കപ്പെടുന്ന സാഹചര്യത്തെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter