സിറിയയിലേക്ക് കൂടുതൽ സൈനികരെ വിന്യസിച്ച് യുഎസ്, നടപടി റഷ്യയുമായി കൂടുതൽ സംഘർഷം ഉടലെടുത്തതിനാൽ
ദമാസ്​കസ്​: സിറിയയില്‍ റഷ്യ-അമേരിക്ക സൈന്യങ്ങൾ ക്കിടയിൽ പോർമുഖം തുറന്ന സാഹചര്യത്തിൽ കൂടുതല്‍ സൈനികരെയും സൈനിക വാഹനങ്ങളും വിന്യസിച്ച് കരുത്ത് കാട്ടി അമേരിക്ക. വടക്കുകിഴക്കന്‍ സിറിയയിലേക്ക്​ നൂറു സൈനികരെയും ആറ്​ ബ്രാഡ്​ലി ​ഫൈറ്റിങ് വാഹനങ്ങളെയുമാണ്​ നിയോഗിച്ചതെന്ന്​ അമേരിക്കന്‍ അധികൃതര്‍ വ്യക്​തമാക്കി.

സഖ്യസേനയുടെ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ്​ സൈനിക വിന്യാസമെന്ന്​ യു.എസ്​ നേവി ക്യാപ്​റ്റന്‍ ബില്‍ അര്‍ബന്‍ പറഞ്ഞു. കുവൈത്തില്‍ നിന്ന്​ കവചിത വാഹനങ്ങള്‍ക്ക്​ ഒപ്പം റഡാറും വിന്യസിച്ചിട്ടുണ്ട്​. അതേസമയം, യു.എസ്​ നേവി മേധാവി റഷ്യയെ പേരെടുത്ത്​ കുറ്റപ്പെടുത്താതെയാണ്​ സൈനിക വിന്യാസം പ്രഖ്യാപിച്ചത്​

അതേസമയം, റഷ്യ സംഘര്‍ഷം ഉണ്ടാക്കുകയാണെന്ന്​ മറ്റൊരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ വ്യക്​തമാക്കി. റഷ്യയോ മറ്റേതെങ്കിലും രാജ്യമോ സുരക്ഷിതമല്ലാത്തതും അപകടം ക്ഷണിച്ചുവരുത്തുന്നതുമായ മാര്‍ഗങ്ങള്‍ സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആഗസ്​റ്റ്​ അവസാനം റഷ്യന്‍ സേനയുമായുണ്ടായ സംഘര്‍ഷത്തില്‍ ഏഴ്​ അമേരിക്കന്‍ സൈനികര്‍ക്ക്​ പരിക്കേറ്റിരുന്നു. നിരവധി ചെറു സംഘര്‍ഷങ്ങളുമുണ്ടായിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter