മുത്തലാഖ് ബില്‍ വീണ്ടും ലോകസഭയില്‍

മുത്തലാഖ് ക്രമിനല്‍കുറ്റമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ( മുസ്ലിം സ്ത്രീ വിവാഹ അവകാശ സംരക്ഷണ നിയമം 2018) വീണ്ടും ലോക്സഭയില്‍ അവതരിപ്പിച്ചു. റാഫേല്‍ വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് ബില്ല് കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് സഭയില്‍ അവതരിപ്പിച്ചത്. സുപ്രിംകോടതിയുടെ നിര്‍ദേശ പ്രകാരം കൊണ്ടുവന്ന ബില്ലാണ് ഇതെന്നും നിരവധി മുസ്ലിം സ്ത്രീകള്‍ മുത്തലാഖിന് ഇരയായതിനാലാണ് ഇത് കൊണ്ടു വന്നതെന്നും ആവര്‍ത്തിച്ച് കൊണ്ടാണ് മന്ത്രി ബില്ല് സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയത്.

കോണ്‍ഗ്രസ് എം പി ശശി തരൂര്‍ ബില്ലിനെ എതിര്‍ത്തു. മുത്തലാഖ് ബില്ല് ഒരു പ്രത്യേക മത വിഭാഗത്തെ ലക്ഷ്യവെച്ചുള്ളതാണെന്നും ആതിനാല്‍ ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ശശി തരൂര്‍ പറഞ്ഞു. ഒരു പ്രത്യേക മത വിഭാഗത്തെ അടിസ്ഥാനപ്പെടുത്തിയാണ് ബില്‍. ഇത് ഭരണഘടന അനുഛേദം 14ന്റെയും 21ന്റെയും ലംഘനമാണെന്നായിരുന്നു തരൂര്‍ പറഞ്ഞത്. എന്നാല്‍, തരൂരിന്റെ എതിര്‍പ്പുകളെ രവിശങ്കര്‍ പ്രസാദ് തള്ളി. മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് ബില്‍ കൊണ്ടുവന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ദേശീയ താല്‍പ്പര്യവും ഭരണഘടന താല്‍പ്പര്യവുമാണ് ബില്ല് ഉയര്‍ത്തിപ്പിക്കുന്നതെന്നായിരുന്നു രവിശങ്കര്‍ പ്രസാദ് അവകാശപ്പെട്ടത്. എതിര്‍പ്പ് അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബില്‍ സഭ പാസ്സാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇത് രണ്ടാം തവണയാണ് മുത്തലാഖ് ബില്‍ അവതരിപ്പിക്കുന്നത്. നേരത്തെ ലോക്സഭ പാസ്സാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ പ്രതിപക്ഷ എതിര്‍പ്പിനെത്തുടര്‍ന്ന് പാസ്സാക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് സര്‍ക്കാര്‍ കഴിഞ്ഞ സെപ്തംബര്‍ 19ന് ബില്‍ ഓര്‍ഡിനന്‍സ് ആയി പുറത്തിറക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ബില്‍ ലോക്സഭയില്‍ വണ്ടും അവതരിപ്പിച്ച് പാസ്സാക്കേണ്ടി വന്നത്. മുത്ത്ലാഖ് സുപ്രീംകോടതി ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ക്രിമനല്‍ കുറ്റമാക്കേണ്ട ആവശ്യമില്ലെന്നാണ് പ്രതിപക്ഷകക്ഷികള്‍ ഉന്നയിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter