മഅരിബിലെ ഹൂതി ആക്രമണത്തെ കുറിച്ച് ചർച്ച ചെയ്യണം: യുഎന്‍ സുരക്ഷാ സമതിക്ക് മുമ്പാകെ ആവശ്യവുമായി യമന്‍ സര്‍ക്കാര്‍
മനാമ: യമനിലെ കിഴക്കന്‍ പ്രവിശ്യയായ മാരിബില്‍ കനത്ത ഹൂതി ആക്രമണം നടന്ന പശ്ചാത്തലത്തിൽ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി യോഗം വിളിച്ചു ചേര്‍ക്കണമെന്ന ആവശ്യവുമായി യമന്‍ സര്‍ക്കാര്‍ യുഎന്‍ സുരക്ഷാ സമതിയെ സമീപിച്ചു.

ജനസാന്ദ്രതയുള്ള മാരിബ് ഗവര്‍ണറേറ്റിനു നേരെ ബാലിസ്റ്റിക് മിസൈലുകളുപയോഗിച്ച്‌ ഹൂതികള്‍ ആക്രമണം തുടരുകയാണെന്നും ആള്‍നാശത്തിന്റെ വിശദാംശങ്ങള്‍ നല്‍കുന്നില്ലെന്നും യമന്‍ മനുഷ്യാവകാശ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ സബാ വാര്‍ത്താ ഏജന്‍സി പറഞ്ഞു. മാരിബ് ഗവര്‍ണറേറ്റിനെ ലക്ഷ്യമിട്ടുള്ള ആക്രമണം 25 ലക്ഷം യമന്‍ പൗരന്മാരെ ആസന്നമായ അപകടത്തിലേക്ക് തള്ളിവിടുകയാണെന്നും പ്രാദേശിക ജനതക്കും ഗോത്രവര്‍ഗക്കാര്‍ക്കുമെതിരായ വംശഹത്യയും കൂട്ടക്കൊലയും തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തെ അവസാനത്തെ സര്‍ക്കാര്‍ ശക്തി കേന്ദ്രമാണ് എണ്ണ സമ്പന്നമായ മാരിബ് ഗവര്‍ണറേറ്റ്. ആഗസ്ത് പത്തോടെയാണ് ഈ ഗവര്‍ണറേറ്റിനെ ലക്ഷ്യമിട്ട് ഹുതികള്‍ ആക്രമണം ശക്തമാക്കിയത്. മജ്സര്‍ ജില്ല, വടക്കു പടിഞ്ഞാറന്‍ അല്‍-ഖദ്കര. അല്‍ നുദൂദ്, മജ്സാര്‍ എന്നിവടങ്ങളില്‍ കനത്ത സൈനിക ഏറ്റുമുട്ടലാണ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാരും ഹൂതി ഗ്രൂപ്പും തമ്മില്‍ ചര്‍ച്ചകള്‍ ജനീവയില്‍ തുടരുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter