രാജ്യം നിര്‍ണായകമായ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍
രാജ്യം ഒരു നിർണായക തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഒരു ഭാഗത്ത് തീവ്ര വലതുപക്ഷ ശക്തികൾ എല്ലാവിധ നിയന്ത്രണങ്ങളും കാറ്റിൽ പറത്തി അങ്ങേയറ്റം വർഗീയതയും വെറുപ്പും പ്രചരിപ്പിച്ചു അധികാരത്തിൽ തുടരാൻ സർവ്വസന്നാഹങ്ങളുമായി മുന്നോട്ട് പോകുന്നു. പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന വ്യക്തി പോലും പച്ചക്ക് വർഗീയതയും വിദ്വെഷവും പ്രചരിപ്പിക്കുകയും അത്തരക്കാർക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.
ഗുജറാത്ത് കലാപ കാലത്ത് വർഗ്ഗീയ വാദികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കിയ നരേന്ദ്രമോദിയെ വാടകയ്ക്ക് എടുക്കപ്പെട്ട മാധ്യമങ്ങളുടെയും കോർപറേറ്റ് ഭീമന്മാരുടെയും സഹായത്തോടെയാണ് അവർ പ്രധാനമന്ത്രിയാക്കിയത്. ഏറ്റുമുട്ടൽ കൊലപാതകങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ ഇല്ലായ്‌മ ചെയ്യാൻ നേതൃത്വം നൽകിയ, ജസ്റ്റിസ് ലോയ കൊലപാതക കേസിൽ ആരോപണ വിധേയനായ അമിത് ഷായും മോദിയും കൂടി ഈ രാജ്യത്തെ എങ്ങോട്ട് നയിക്കുന്നുവെന്നത് മനസ്സിലാക്കാൻ വലിയ പ്രയാസമൊന്നുമില്ല.
കൊലപാതകശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയും വിദ്വേഷ പ്രചാരണത്തിന്റെ അപ്പോസ്തലനുമായ 'യോഗി'യെ അവർ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാക്കി. അതും മതിയാവാതെ മലഗോവ് ഉൾപ്പെടെ വിവിധ ബോംബ് സ്ഫോടനക്കേസുകളിലെ പ്രതിയും അതിതീവ്ര ഹിന്ദുത്വവാദിയുമായ പ്രജ്ഞാ സിങ് താക്കൂറിനെ ഭോപ്പാലിൽ ടിക്കറ്റ് കൊടുത്തുവെന്നു മാത്രമല്ല,പ്രധാന മന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് അതിനെ ന്യായീകരിക്കാൻ മോദി ഒരു പ്രധാനമന്ത്രിക്ക് എത്രത്തോളം തരാം താഴാമെന്നു കാണിച്ചുതന്നു. ടൈംസ് നൗ ചാനലിനു നൽകിയ അഭിമുഖത്തിൽ അയാൾ പറഞ്ഞത് ജാമ്യത്തിലുള്ള സോണിയക്കും രാഹുലിനും മത്സരിക്കാമെങ്കിൽ എന്തുകൊണ്ട് പ്രജ്ഞാ സിങ്ങിന് ആയിക്കൂടെന്നാണ്.
2014 - ൽ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ മോദി വാതോരാതെ സംസാരിച്ചത് വികസനത്തെക്കുറിച്ചും അഴിമതി രഹിത ഭരണത്തെക്കുറിച്ചും ഒരു പുതിയ ഇന്ത്യയെ കുറിച്ചുമാണ്. ഗുജറാത്ത് കലാപം നൽകിയ മോദി 'ഇമേജ്' റീബ്രാൻഡ് ചെയ്യാൻ അയാൾക്കത് ആവശ്യമായിരുന്നു. ഇന്ന് അക്കാര്യങ്ങളൊന്നും തന്നെ മോദിയുടെ അജണ്ടയിലില്ല. പച്ചക്ക് വർഗ്ഗീയതപറഞ്ഞും സൈനികരുടെ ത്യാഗങ്ങളെ രാഷ്ട്രീയവത്കരിച്ചും വോട്ടു തട്ടാനുള്ള ഈ ശ്രമത്തെ ചെറുത്തു തോൽപ്പിച്ചേ തീരൂ .
ഇന്ത്യയുടെ ഭരണഘടനാ സ്ഥപാനങ്ങളെല്ലാം ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്നു. പാര്ലിമെന്റിറിനെ നോക്കുകുത്തിയാക്കി ഭരിക്കാനാണ് മോദി -ഷാ ടീം ശ്രമിച്ചത്. ജൂഡിഷ്യറിയെ ബാഹ്യ ശക്തികൾ സ്വാധീനിക്കുന്നുവെന്നു ജഡ്ജിമാർ തന്നെ പറഞ്ഞു. ഇലക്ഷൻ കമ്മീഷൻ പല്ലുകൊഴിഞ്ഞ സിംഹത്തിന്റെ അവസ്ഥയിലാണ്. മുഖ്യ കാവൽക്കാരൻ തന്നെ അതിന്റെ നിയമങ്ങൾ കാറ്റിൽ പറത്തുന്നു. വിദ്യഭ്യാസ സംവിധാങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ മിക്ക വിദ്യഭ്യാസ സംവിധാങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ മിക്കസംവിധാനങ്ങളിലും ആർ-എസ് -എസ് സ്വാധീനം വർദ്ധിച്ചുവരുന്നതിനെക്കുറിച്ചു അന്തരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളായ ബ്ലൂംബർഗ്, DW തുടങ്ങിയവയൊക്കെ റിപ്പോർട്ട് ചെയ്തിരുന്നു.
ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പുറത്തുവിട്ട 104-പേജുള്ള റിപ്പോര്‍ട്ടില്‍ മോദി ഭരണകാലത്ത് വിദ്വേഷ പ്രസംഗങ്ങളില്‍ 500 ശതമാനം വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്. 2015 നും 2018 നും ഇടയില്‍ ഇരുപത് സംസ്ഥാനങ്ങളിലായി നൂറിലധികം വര്‍ഗീയ കലാപങ്ങള്‍ നടന്നതായും 36 കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് ചെയ്തത്.
അത്യന്തം വര്‍ഗീയവത്കരിക്കപ്പെട്ട ഒരു സാഹചര്യത്തില്‍ ഈ ലോകസഭ തെരഞ്ഞെടുപ്പില്‍ നമുക്ക് മുമ്പില്‍ ഒരു പ്രതീക്ഷയായി ഉയര്‍ന്നുവരികയാണ് രാഹുല്‍ ഗാന്ധി. കൂട്ടമായ ആക്രമണങ്ങളിലൂടെയും പരിഹാസങ്ങളിലൂടെയും അദ്ദേഹത്തെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ നടന്ന ശ്രമങ്ങളെ അതിജയിച്ചു അദ്ദേഹം ഈ പോരാട്ടം ഏറ്റെടുത്തിരിക്കുന്നത്. ഒരു പക്ഷേ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനു ശേഷം ആദ്യമായിട്ടണെന്നു തോന്നുന്നു കോണ്ഗ്രസ് നേതൃത്വം ഇത്ര ശക്തമായ രീതിയില്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്നത്. ഇന്ത്യയുടെ ആത്മാവിനെ നശിപ്പിക്കാന്‍ ഈ ഐഡിയോളജി ചെയ്തികൊണ്ടിര്‍ക്കുന്ന കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ട ഒരു വ്യക്തിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധി ഇത്തരമൊരു പോരാട്ടത്തിനു ഇറങ്ങിത്തിരുമ്പോള്‍ അദ്ദേഹത്തിന്റെ കരങ്ങള്‍ക്ക് ശക്തി പകരേണ്ടത് ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാവരുടെയും കടമയാണ്. കോണ്ഗ്രസ് പ്രസിഡന്റ് എന്നതിനപ്പുറം കൃതമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ നേതാവ് കൂടിയാണ് രാഹുല്‍.
“ഈ തെരഞ്ഞെടുപ്പ് അധികാരത്തിനു വേണ്ടിയുള്ള പോരാട്ടമല്. മറിച്ചു ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനുള്ളതാണ്. നമ്മുടെ ഏറ്റവും പ്രിയപ്പെട്ട മൂല്യങ്ങളായ മതേതരത്വം, നാനാത്വം, ബഹുസ്വരത തുടങ്ങിയ ആക്രമണത്തിനു വിധേയമായി കൊണ്ടിരിക്കുന്നു.” രാഹുലിന്റെ ഈ വാക്കുകള്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് കൂടെക്കൂടെ ഓര്‍ത്തുകൊണ്ടിരിക്കണം.
ഹിന്ദുസ്ഥാന്‍ ടൈംസുമായി നടത്തിയ ഏറ്റവും പുതിയ അഭിമുഖത്തില്‍, പ്രിയങ്ക ചതുര്‍വേദിയുടെ ഉള്‍പ്പെടെയുള്ളവര്‍ കോണ്ഗ്സ് വിട്ടതിനെക്കുറിച്ച് രാഹുല്‍ പറയുന്നത് ഞങ്ങളുടെ പോരാട്ടം പ്രത്യയശാസ്ത്രപരമാണ്. അതില്‍ ഉറച്ചു നില്‍ക്കുന്നവര്‍ ഒരിക്കലും വിട്ടുപോവില്ല. അല്ലാത്തവര്‍ പോകുന്നുവെങ്കില്‍ പോകട്ടെയെന്നാണ്. ഇത്തരമൊരു നിലാപാട് സ്വീകരിക്കുന്ന രാഹുലിനെ പിന്തുണക്കയെന്നത് ഇപ്പോള്‍ കരണീയം. 23നു വോട്ടിങ്ങിനു പോകുമ്പോള്‍ നിങ്ങളുടെ വോട്ട് പാഴാക്കരുത്. കൃത്യമായി ബോധപൂര്‍വ്വം അത് രേഖപ്പെടുത്തുക.
Leave A Comment