'സ്വതന്ത്ര ഗാസ': ഐക്യദാര്‍ഢ്യവുമായി ലോക വനിതാ പ്രവര്‍ത്തകര്‍ കൈകോര്‍ക്കുമ്പോള്‍
157e0fabf21f25_glpoifmhjnkeqഗാസയില്‍ തുടരുന്ന ക്രൂരമായ ഉപരോധവും അധിനിവേശം തീര്‍ത്ത കെടുതികളും ലോകത്തിനു മുമ്പില്‍ തുറന്ന് കാണിക്കാന്‍ ഫ്രഞ്ച് കോര്‌സികന്‍ ദ്വീപില്‍ നിന്നും നാലാമത് സ്വാതന്ത്ര്യ സന്ദേശ കപ്പല്‍ 'സൈതൂന' പതിമൂന്നോളം വനിതാ പ്രവര്‍ത്തകരുമായി അജകീസോ തുറമുഖത്ത് നിന്നും ഇറ്റലിയുടെ മേസിന്‍ തുറമുഖത്തിലൂടെ ഗസയിലേക്ക് തിരിച്ചു. പത്ത് വര്‍ഷത്തോളം ഉപരോധം മുലം പൊറുതിമുട്ടിയ ഗാസയിലെ സ്ത്രീകളുടെ കുടെ തങ്ങളുമുണ്ടെന്ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വനിതാ പ്രവര്‍ത്തകര്‍ ഈ കപ്പലിലുണ്ട്. സ്വതന്ത്ര ഗാസ എന്ന മുദ്രാവാക്യം മുഴക്കി പുറപ്പെട്ട സംഘത്തില്‍ ഇസ്രായേല്‍ വനിതാ പ്രവര്‍ത്തക യൂദത്ത് പങ്കെടുക്കുന്നുവെന്ന പ്രത്യേകത ഈ സഘത്തിന് മാറ്റുകൂട്ടുന്നു. അല്‍ജസീറ മാധ്യമ റിപ്പോര്‍ട്ടര്‍ ഖദീജ ബിന്‍ത് കുന്നയും ടുണിഷ്യ പാര്‍ലിമെന്റ് അംഗം ലാത്തിഫ ഹബാശി, മലേഷ്യയില്‍ നിന്നുള്ള ഡോക്ടര്‍ ഫൌസിയ എന്നിവര്‍ക്കു പുറമേ അമേരിക്ക, കാനഡ ആസ്‌ട്രേലിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ വനിതാ പ്രവര്‍ത്തകരും ഈ സാര്‍ത്ഥവാഹക സംഘത്തിലുണ്ട്. സ്‌പൈനിലെ ബാര്‍ഷലുനയില്‍ നിന്നും പുറപ്പെട്ട സംഘം രണ്ടു ദിവസത്തിനുള്ളില്‍ തന്നെ രണ്ടാം തുറമുഖമായ കോര്‌സികന്‍ ദ്വീപില്‍ എത്തി. ചെറിയ കപ്പല്‍ എന്നതിന് പുറമേ വളരെ സാഹസിക യാത്രയാണിത്. ദീര്‍ഘ കാലമായി തുടരുന്ന ഉപരോധം കാരണം ഒരു തുറന്ന തടങ്കല്‍പാളയമായി മാറിയ ഗാസയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ലോകത്തിന് മുമ്പില്‍ വെളിച്ചത്ത് കൊണ്ടുവരാനാണ് ഈ കപ്പല്‍ യാത്ര. വിവിധ നാടുകളിലെ മനുഷ്യ സ്‌നേഹികളുടെ അകമഴിഞ്ഞ സംഭാവനകള്‍ സ്വരൂപിച്ച് നടത്തിയ ഗാസയിലേക്കുള്ള ഈ സംഘ യാത്ര ലോകത്തിന്റെ കണ്ണ് തുറപ്പിക്കാന്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇസ്രേല്‍ ഈ യാത്ര മുടക്കാന്‍ പലകുറി ശ്രമിച്ചിട്ടുണ്ടെങ്കിലും എല്ലാ വെല്ലുവിളികളെയും അതിജീവിക്കുമെന്ന പ്രതീക്ഷയിലാണ് ഈ സംഘം. ഈ സാര്‍ത്ഥ വാഹക സംഘത്തിന്റെ എല്ലാ നിമിഷങ്ങളും ഒപ്പിയെടുക്കാന്‍ അല്‍ജസീറ ചാനലും കുടെയുണ്ട്. കപ്പല്‍ മുന്നോട്ടു നയിക്കുന്ന ഈജിപ്ത്യന്‍ വംശജയായ ആസ്‌ട്രേലിയക്കാരി മാദ്‌ലിന്‍ ഹബീബ് മുപ്പത് വര്‍ഷമായി നാവികയാത്ര നടത്തുന്ന കപ്പിതാനാണ്. കപ്പല്‍ ഗാസയില്‍ എത്തുമ്പോഴെക്കും അള്‍ജീറിയ, സൌത്ത് ആഫ്രിക്ക, അയര്‍ലന്‍ഡ് എന്നിവടങ്ങളില്‍ നിന്നും മറ്റുമുള്ള അനവധി പ്രവര്‍ത്തര്‍ അവിടെയെത്തും. വരുന്ന ഒക്ടോബര്‍ മാസത്തോടെ കപ്പല്‍ ഗാസയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമല്‍ രണ്ട് എന്ന പേരില്‍ പുറപ്പെടുന്ന മറ്റൊരു കപ്പലും സിസിലിയന്‍ തുറമുഖത്ത് വെച്ച് സൈത്തുനയുമായി ചേരുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ മൂന്നാം സ്വാതന്ത്ര്യ സന്ദേശ കപ്പല്‍ തടഞ്ഞത് പോലെ ഇതും മുടക്കാന്‍ ശ്രമിക്കുനതിനാല്‍ ഈ കപ്പലിന് എല്ലാ സംരക്ഷണവും നല്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് സംഘം ആവശ്യപ്പെട്ടു. ഐക്യ രാഷ്ട്ര സഭയുടെ കണക്കനുസരിച്ച് എണ്‍പത് ശതമാനം ഗാസക്കാരും ജീവിതം തള്ളിനീക്കുന്നത് പുറമേ നിന്നും വരുന്ന സഹായങ്ങള്‍ കൊണ്ട് മാത്രമാണ്. രണ്ട് മില്ല്യനോളം വരുന്ന ജനസംഖ്യയില്‍ നാല്പത്തി മൂന്ന് ശതമാനവും തൊഴില്‍ രഹിതരാണ്. എന്നിട്ടും ഇസ്രേല്‍ നരനായാട്ട് നിര്‍ത്തിയിട്ടില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter