അറബ്​ സ്ത്രീകള്‍ക്കെതിരെ മോശം ട്വീറ്റ്: ബിജെപി എംപിക്കെതിരെ അറബ് ലോകത്ത് ശക്തമായ വിമർശനം
ബെംഗളൂരു: അറബ്​സ്ത്രീകള്‍ക്കെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശത്തോടെ ബിജെപി എംപി തേജസ്വി സൂര്യ ട്വിറ്ററില്‍ കുറിച്ച പോസ്റ്റിനെതിരെ അറബ് രാജ്യങ്ങളില്‍ ശക്തമായ പ്രതിഷേധമുയരുന്നു. തേജസ്വി സൂര്യ നടത്തിയ അശ്ലീലവും അ​വഹേളനവും നിറഞ്ഞ ട്വിറ്റര്‍ പോസ്​റ്റ്​ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് എംപിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.

ട്വീറ്റിന്‍റെ സ്ക്രീന്‍ ഷോട്ട് ശ്രദ്ധയില്‍പ്പെട്ട അറബ് സാംസ്​കാരിക പ്രവര്‍ത്തകരും പ്രമുഖ നിയമജ്ഞരും ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്​ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ സന്ദേശമയച്ചിട്ടുണ്ട്. അഞ്ചു വർഷങ്ങൾക്കു മുമ്പ് മുമ്പ് പോസ്റ്റ് ചെയ്ത സന്ദേശമാണെങ്കിലും ഇന്ത്യയിലെ വർഗീയ വ്യക്തികളുടെ പോസ്റ്റുകൾ അറബ് ലോകത്ത് ചർച്ചയായതോടെയാണ് തേജസ് യുടെ പോസ്റ്റ് ജനശ്രദ്ധയിൽ വരുന്നത്.

ഏതെങ്കിലുമൊരു ഘട്ടത്തില്‍ വിദേശകാര്യ മന്ത്രിയായി അറബ്​ നാടുകളിലേക്ക്​ വരുവാന്‍ അവസരം ലഭിച്ചാല്‍ ഇങ്ങോട്ട് വരാന്‍ നില്‍ക്കേണ്ടതില്ലെന്നും നിങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നില്ലെന്നുമാണ് യുഎഇയിലെ പ്രമുഖ വനിതാ സംരംഭകയായ നൂറ അല്‍ ഗുറൈര്‍ ട്വീറ്ററില്‍ കുറിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter