ഗള്‍ഫ് പ്രതിസന്ധി; ഖത്തറിനെതിരെ സഊദി ഐക്യരാഷ്ട്ര സഭയില്‍

 

ഭീകരതയ്ക്കു പിന്തുണ നല്‍കുന്ന ഖത്തര്‍ നടപടി മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സഊദി അറേബ്യ യു .എന്‍ ജനറല് അസംബ്ലിയില്‍.സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറാണ് ഖത്തറുമായുള്ള നിലപാടില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സഊദി നിലപാട് വ്യക്തമാക്കി പ്രസംഗിച്ചത്. മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഖത്തര്‍ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടി ശക്തമായാണ് അദ്ദേഹം ഖത്തറിനെതിരെ ആഞ്ഞടിച്ചത്.

റിയാദ് കരാര്‍ പാലിക്കാന്‍ ഖത്തറിനോട് ലോകരാഷ്ട്രങ്ങള്‍ ശക്തമായി ആവശ്യപ്പെടണം. ഭീകര വിരുദ്ധ പോരാട്ടത്തില്‍ അന്താരാഷ്ട്ര നിയമങ്ങളും തത്വങ്ങളും പാലിക്കാന്‍ ഖത്തര്‍ തയ്യാറാകണം. ഭീകര വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാണ് സഊദിയടക്കമുള്ള രാജ്യങ്ങള്‍ ഖത്തറിനെ ബഹിഷ്‌കരിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

യമന്‍ സംഘര്‍ഷം സൈനിക നടപ്പടിയിലൂടെ മാത്രം പരിഹരിക്കാന്‍ കഴിയില്ല. യമനില്‍ സൈനിക നീക്കം സഊദിയുടെ മാത്രം തീരുമാനമായിരുന്നില്ല. രാജ്യ സുരക്ഷ ഭീഷണിയായ അവസരത്തില്‍ സുരക്ഷയും ഭദ്രതയും സംരക്ഷിക്കാനുള്ള നടപടിയുടെ ഭാഗമായാണ് സൈനിക നടപടി തീരുമാനിച്ചത്. ഇറാന്‍ കൂടി വിമത വിഭാഗങ്ങള്‍ക്ക് സഹായം ചെയ്തപ്പോള്‍ നിയമാനുസൃത ഭരണകൂടം നിലനിര്‍ത്താന്‍ വേണ്ടി യുഎന്‍ ചാര്‍ട്ടര്‍ പ്രകാരമാണ് സൈനിക നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ അടിച്ചമര്‍ത്തുന്നതില്‍ സഊദിയുടെ ആശങ്കയും അദ്ദേഹം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കുവച്ചു. ഇവരോടുള്ള സഊദിയുടെ മാനുഷിക മുഖം ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിക്കിച്ചേര്‍ത്തു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter