ജര്‍മനിയില്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള വംശീയാക്രമണങ്ങള്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

 

ജര്‍മനിയില്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള വംശീയാതിക്രമണങ്ങളും ഉപദ്രവങ്ങളും വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട്. 2017 ലെ ആദ്യ മൂന്ന് മാസം പിന്നിട്ടപ്പോഴേക്ക് വ്യത്യസ്ത അക്രമണങ്ങളിലൂടെ പതിനാറോളം മുസ്‌ലിംകള്‍ക്കാണ് പരിക്കേറ്റതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2017 ന്റെ പകുതിയായപ്പോഴേക്ക് 70 ശതമാനമാണ് അക്രമണങ്ങള്‍ വര്‍ധിച്ചതെന്ന്  ജര്‍മന്‍ ഡെയ്‌ലി ന്യൂ ഒസ്‌നബ്രക്കര്‍ മാധ്യമത്തിലെ ലേഖനം വ്യക്തമാക്കുന്നു.
വര്‍ധിച്ചു വരുന്ന അക്രമണങ്ങളെ കുറിച്ച് ഇടതു പക്ഷ പാര്‍ട്ടികള്‍ പാര്‍ലിമെന്റില്‍ ഉന്നയിച്ചപ്പോള്‍ പ്രധാന അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന പ്രതികരണമാണുണ്ടായതെന്ന് ഡെയ്‌ലി സബ റിപ്പോര്‍ട്ട് ചെയ്തു.
2017 ലെ ആദ്യ മൂന്ന് മാസത്തിനിടെ 192 കുറ്റ കൃത്യങ്ങളാണ് മുസ്‌ലിംകളെയും മുസ്‌ലിം സംഘടനകളെയും ലക്ഷീകരിച്ച് നടന്നതെന്ന് ജര്‍മന്‍ പോലീസ് റെക്കോര്‍ഡ് വെളിപ്പെടുത്തുന്നു. മുസ്‌ലിംകളെയും പ്രത്യേകിച്ച് ഹിജാബ് ധരിച്ചെത്തുന്ന മുസ്‌ലിം സ്ത്രീകളെയും അക്രമണങ്ങള്‍ ലക്ഷ്യം വെക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter