റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് ഒ.ഐ.സി

 

മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ ഭരണകൂടം ചെയ്ത് കൂട്ടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഇസ്‌ലാമിക് കോര്‍പറേഷന്‍).
മ്യാന്‍മറിലെ ന്യൂനപക്ഷ മുസ്‌ലിം സമൂഹത്തെ നിഷ്‌കരുണം വേട്ടയാടുകയാണുന്നും ഈ ക്രൂരതയെ  ശക്തമായ ഭാഷയില്‍ അപലപിക്കുകയാണെന്നും  വ്യാപകമായ കൂട്ടക്കൊലയും മനുഷ്യക്കുരുതികളുമാണ് അവിടെ നടക്കുന്നതെന്ന് ഒ.ഐ.സി പ്രസ്താവനയില്‍ പറഞ്ഞു. വ്യാപകമായ കൂട്ടക്കൊലയും മനുഷ്യക്കുരുതികളുമാണ് അവിടെ നടക്കുന്നതെന്നും അന്താരാഷ്ട്രാ സമൂഹം ഇതില്‍ ഇടപെടണമെന്നും ഒ.ഐ.സിയുടെ പ്രതിഷേധത്തില്‍ വ്യക്തമാക്കുന്നു.
റോഹിങ്ക്യന്‍ കൂട്ടക്കുരുതിയില്‍ ഒ.ഐ.സിക്ക് കീഴിലെ മനുഷ്യാവകാശ സംഘടനയും ശക്തമായ അപലപനം രേഖപ്പെടുത്തി. മ്യാന്മറിലെ ഭരണകൂടം റോഹിങ്ക്യന്‍ മുസ് ലിംകള്‍ക്കെതിരെ  നടമാടുന്ന കൂട്ടക്കുരുതികളെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും മുസ് ലിം ലോകം ഇതിനെ ആശങ്കയോടെയാണ് കാണുന്നതെന്നും ഒ.ഐ.സിക്ക് കീഴിലെ മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter