മകളുടെ ബുർഖ വിവാദത്തിൽ പ്രതികരണവുമായി എ.ആർ റഹ്മാൻ
- Web desk
- Feb 21, 2020 - 17:39
- Updated: Feb 22, 2020 - 10:13
മകള്‍ ഖദീജ ബുർഖ ധരിച്ചതിനെ വിമർശിച്ച് രംഗത്തെത്തിയ തസ്ലീമ നസ്റിന് മറുപടിയുമായി എ.ആര്‍ റഹ്മാന്‍. മകള്‍ എന്ത് ധരിക്കണമെന്നുള്ളത് അവളുടെ ഇഷ്ടമാണെന്ന് റഹ്മാന്‍ ദ ക്വിന്‍റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
"അവള്‍ അവളുടെ സ്വാതന്ത്ര്യം തെരഞ്ഞെടുത്തു. അവളുടെ വസ്ത്രധാരണം മതപരമായ കാര്യത്തേക്കാള്‍ അതൊരു മനശാസ്ത്രപരമായ ഒന്നാണെന്നാണ് എനിക്ക് തോന്നുന്നത്. അവള്‍ ഒരു പാട്ട് പാടുന്നു. അത് ലക്ഷക്കണക്കിന് ആളുകള്‍ റിങ് ടോണായി ഉപയോഗിക്കുന്നു. അന്തര്‍മുഖത്വമുള്ള ഒരു കുട്ടിയുടെ കാര്യമെടുത്താല്‍, ജനങ്ങള്‍ നല്ല രീതിയിലായാലും മോശം രീതിയിലായാലും പിന്തുടരുന്നത് അവര്‍ക്ക് താല്‍പര്യമുണ്ടാകില്ല. ഒരു പുരുഷന് ബുര്‍ഖ ധരിക്കാന്‍ സാധിക്കില്ല.
എ.ആര്‍ റഹ്മാന്റെ മകളെ കാണുമ്പോള്‍ തനിക്ക് ശ്വാസംമുട്ടല്‍ തോന്നുന്നുവെന്ന് എഴുത്തുകാരിയും മുസ്‌ലിം വിരുദ്ധ സമീപനങ്ങൾ കൊണ്ട് പ്രസിദ്ധയായ തസ്ലീമ നസ്‌റിന്‍ ട്വീറ്റ് ചെയ്തതോടെയാണ് ഖദീജയുടെ വസ്ത്രധാരണം വീണ്ടും ജനശ്രദ്ധയിലെത്തിയത് . ഇതിനു മറുപടിയായി എന്നെ കണ്ട് ആര്‍ക്കെങ്കിലും വീര്‍പ്പുമുട്ടലുണ്ടെങ്കില്‍ പുറത്തിറങ്ങി കുറച്ച് ശുദ്ധവായു ശ്വസിക്കൂവെന്ന് ഇംഗ്ലീഷ് കവിത ഉദ്ധരിച്ച് ഖദീജ തിരിച്ചടിച്ചിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment